Sunday, April 25, 2010

ഉത്സവം കൊടിയിറങ്ങി, ഇന്ന് ദേവിക്ക് ആറാട്ട്







പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തിന് ഇന്ന് രാവിലെ കൊടിയിറങ്ങി. ഇന്ന് വൈകുന്നേരം കുളങ്ങരവെളി ദേവീപീഠസന്നിധിയിലുള്ള തീര്‍ത്ഥക്കുളത്തില്‍ ദേവിയുടെ തിരുവാറാട്ട് നടക്കും. ആറാട്ട് കഴിഞ്ഞ് നാളെ രാവിലെ ദേവി ക്ഷേത്രത്തില്‍ തിരികെ എത്തുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.

പള്ളിവേട്ട മഹോത്സവം സമാപിച്ചു





Friday, April 23, 2010

ഗജവീരന്മാര്‍ നിറഞ്ഞ എട്ടാം ഉത്സവം








ക്ഷേത്രത്തിലെ എട്ടാം ഉത്സവം ഗജപൂജയും ആനയൂട്ടും കൊണ്ട് ഗംഭീരമായി. രാവിലെ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ഗജപൂജ നടന്നു. വൈകിട്ട് നടന്ന ആനയൂട്ട് കാണാനെത്തിയവരെക്കൊണ്ട് ക്ഷേത്രമൈതാനം തിങ്ങി നിറഞ്ഞിരുന്നു. ശ്രീ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ആനയൂട്ട് ഉദ്ഘാടനം ചെയ്തു. കാഴ്ചശീവേലി, സേവ, ചമയവിളക്ക് ഘോഷയാത്ര തുടങ്ങിയവയും ഉത്സവത്തിന് മാറ്റുകൂട്ടി

Thursday, April 22, 2010

ഏഴാം ഉത്സവം - വീഡിയോ ദൃശ്യങ്ങള്‍





ഇന്ന് ഏഴാം ഉത്സവം, ചമയവിളക്ക് ഘോഷയാത്രകള്‍ ആരംഭിച്ചു

മാലിഭാഗം കിഴക്കേക്കര 1528ാം നന്പര്‍ എന്‍.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാംഉത്സവത്തിന്റ പ്രത്യേകത വര്‍ണ്ണശബളമായ ചമയവിളക്ക് ഘോഷയാത്രയാണ്. കിഴക്കേക്കരയില്‍ നിന്നുള്ള ചമയവിളക്ക് ഘോഷയാത്ര 7 മണിക്ക് തേരവിളമുക്കില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. അല്പസമയത്തിനകം അത് ക്ഷേത്രത്തിലെത്തിച്ചേരും. ശിങ്കാരിമേളം, ഫ്ലോട്ട്, ഗജവീരന്മാര്‍, നാദസ്വരം , ഗജവീരന്മാര്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലുള്ള ചമയവിളക്ക് ഘോഷയാത്ര ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രത്തിനു സമീപം പനവിളമുക്കില്‍ വച്ച് ഈ ഘോഷയാത്രയോടൊപ്പം ചേരും. പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഉത്സവദിനങ്ങളില്‍ വച്ച് ഏറ്റവും വലുതും വര്‍ണ്ണശബളമായതുമായ ചമയവിളക്ക് ഘോഷയാത്രയാണ് ഏഴാംഉത്സവദിവസം ക്ഷേത്രത്തിലേക്കെത്തിച്ചേരുന്നത്.

ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.





Monday, April 19, 2010

ഇന്ന് നാലാം ഉത്സവം (19-04-2010)

പൊന്നോടില്‍ കുടുംബക്കാരുടെ വകയായാണ് നാലാം ഉത്സവം നടത്തിവരുന്നത്. സാധാരണ പരിപാടികള്‍ക്കു പുറമേ 7 മണിക്ക് സംഗീതസദസ്സ് ഉണ്ടായിരിക്കും. പാടുന്നത് കുമാരി ആരതി കൃഷ്ണ, കരുനാഗപ്പള്ളി.

മൂന്നാം ഉത്സവം മനംകവര്‍ന്നു, ഇന്ന് നാലാം ഉത്സവം





മൂന്നാം ഉത്സവത്തിന് തെക്കുംഭാഗം ഗ്രാമത്തിലെ ടാക്സി‍ഡ്രൈവേഴ്സ് ആന്റ് ഓണേഴ്സിന്റെ വകയായി നടത്തിയ വാഹന ഘോഷയാത്ര ഏവരുടെയും മനം കവരുന്നതായിരുന്നു. വൈകിട്ട് പാവുന്പ ദേവീപീഠസന്നിധിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര രാത്രി 7.30 ഓടെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചെണ്ടമേളം, പഞ്ചവാദ്യം, നാടന്‍ കലാരൂപങ്ങള്‍, നാഗസ്വരം, ഗജവീരന്‍ എന്നിവയുടെ അകന്പടിയോടുകൂടി അലങ്കരിച്ച അനവധി വാഹനങ്ങളാണ് ഘോഷയാത്രയായി എത്തിയത്. തുടര്ന്ന് നാടന്‍ പാട്ട് അരങ്ങേറി.

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിന് വെബ് സൈറ്റ്

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിനൊരു വെബ് സൈറ്റ് ഒരു ഭക്തന്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ചു. http://sripanakkatodil.com
ഈ ലിങ്കവഴി സൈറ്റില്‍ പ്രവേശിക്കാം. വെബ് ഡിസൈനറായ രജനീഷ് ആണ് ദേവിക്ക് വെബ്സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.

Saturday, April 17, 2010

ഇന്ന് രണ്ടാം ഉത്സവം : ക്ഷേത്രത്തില്‍ കഥകളി

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ രണ്ടാം ഉത്സവം പള്ളത്താഴത്ത് കുടുംബവകയായാണ് നടത്തി വരുന്നത്. സാധാരണ ചടങ്ങുകള്‍ക്ക് പുറമെ രാത്രി മേജര്‍സെറ്റ് കഥകളി അരങ്ങേറുന്നു. പനയ്ക്കറ്റോടിലമ്മയുടെ പ്രിയപ്പെട്ട വഴിപാടായ കഥകളി നേര്‍ച്ചയായി നടത്തുന്നത് നടുവത്ത് ചേരി കാനൂര്‍വീട്ടില്‍ ശ്രീ സുരേഷ് ബാബുവാണ് (ആശാനികേതന്‍).കര്‍ണ്ണശപഥവും കിരാതവുമാണ് കഥകള്‍. ഈ പോസ്റ്റിടുംപോള്‍ കര്‍ണ്ണശപഥം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.






Friday, April 16, 2010

താലപ്പൊലി മഹോത്സവം സമാപിച്ചു, ഇന്ന് തൃക്കൊടിയേറ്റ്

ദേവി നാടുകാണാനിറങ്ങുന്ന താലപ്പൊലി മഹോത്സവം ഇന്ന് രാവിലെ 11.30ന് ദേവി തിരികെ ക്ഷേത്രത്തിലെത്തിയതോടെ സമാപിച്ചു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് രാവിലെ വരെയുള്ള എല്ലാ പൂജകളും നടത്തിയശേഷമാണ് ക്ഷേത്രം അടച്ചത്. പുത്തന്‍തുറയിലെ അരയസമുദായക്കാര്‍ കൊടിക്കയറും കോയിപ്പുഴ കുടുംബക്കാര്‍ കൊടിക്കൂറയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. പിന്നീട് തെക്കുംഭാഗം കരക്കാരുടെ നേതൃത്വത്തില്‍ ആര്‍പ്പുവിളികളോടെ മാലിഭാഗം കരയിലേക്ക് കൊടിമരം കൊണ്ടുവരാന്‍ പോയി. മാലിഭാഗം കിഴക്കേക്കരയില്‍ തെങ്ങുവച്ചവിളയില്‍ ബാബുക്കുട്ടന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു കൊടിമരത്തിനുള്ള കവുങ്ങ് കൊണ്ടുവന്നത്. ഇന്ന് രാത്രി 8 നും 9 നുമിടയില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടക്കും.

കൊടിക്കയറുമായി പുത്തന്‍തുറക്കാര്‍ ക്ഷേത്രത്തിലേക്ക്
അഡ്വൈസറി പ്രസിഡന്‍റ് സ്വീകരിക്കുന്നു


കൊടിക്കൂറയുമായി കോയിപ്പുഴ കുടുംബക്കാര്‍
കൊടിമരം കൊണ്ടുവരാനായി ആര്‍പ്പുവിളികളോടെ തെക്കുംഭാഗം കരക്കാര്‍ മാലിഭാഗത്തേക്ക്

Thursday, April 15, 2010

താലപ്പൊലി



താലപ്പൊലി എഴുന്നള്ളത്ത് കൂടുതല്‍ ഫോട്ടോകള്‍

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രം

താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചു





Slide Show

മൂത്തിലില്‍ കാരണവര്‍ ഉത്സവം അറിയിച്ചു



ഇന്ന് താലപ്പൊലി, ക്ഷേത്രത്തില്‍ പറ അളവ് തുടങ്ങി

കണ്ണിനും കാതിനും വിരുന്നേകി കളമെഴുത്തും പാട്ടും



















പനയ്ക്കറ്റോടിലമ്മയെ കണ്ട് വണങ്ങാനെത്തിയവര്‍ക്ക് കണ്ണിനും കാതിനും വിരുന്നേകി, ക്ഷേത്രത്തില്‍ ഇന്നലെ കളമെഴുത്തും പാട്ടും നടന്നു. ഭദ്രയുടെ ശ്രീകോവിലിനു മുന്നിലെ സേവപ്പന്തലില്‍ ആണ് കളമെഴുത്തും പാട്ടും നടന്നത്. പന്മന സ്വദേശിയായ ശ്രീജിത്ത് ആണ് കളമെഴുതിയത്. പൊങ്കാലമഹോത്സവദിവസമായിരുന്ന ഇന്നലെ രാവിലെ 8.30 ന് ക്ഷേത്രത്തിലെത്തിയ ശ്രീജിത്ത് പൊങ്കാലയ്ക്ക് ശേഷം എഴുതാന്‍ തുടങ്ങിയ കളം സന്ധ്യയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന, പൂമൂടല്‍, കലശം എന്നിയ്ക്കുശേഷം പാട്ടും തുടങ്ങി. ഭദ്രയുടെ ചിത്രം വരയ്ക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ചത്, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ചാടിമരത്തിന്റെ ഇല പൊടിച്ചത്, ഉമിക്കരിപ്പൊടി, ചുണ്ണാന്പ് തുടങ്ങിയവയായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് ശ്രീജിത്ത്.Align Center

Footer

Template Information

Template Updates