Monday, April 30, 2012

പുരാണ പ്രശ്നോത്തരി : ഉത്തരങ്ങള്‍


പുരണപ്രശ്നോത്തരി (മത്സരം) ഉത്തരങ്ങള്‍
  1. ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
    ഉത്തരം : Cകപര്‍ദ്ദം
  2. സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ അക്ഷയപാത്രത്തിന്‍റെ ആഹാരദാനശേഷി എത്ര വര്‍ഷത്തേക്കായിരുന്നു?
    ഉത്തരം : C12
  3. പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന മനോഹര പുഷ്പമുള്ള ചെടി.
    ഉത്തരം: B പാരിജാതം
  4. ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ സഹോദരന്മാരെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍ വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ സഹോദരിയെയാണ്. ദശരഥന്‍ തന്‍റെ സുഹൃത്തായ ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?
    ഉത്തരം: D ശാന്ത
  5. ഏത് ദേവന്‍റെ കുതിരകളിലൊന്നിന്‍റെ പേരാണ് ജഗതി?
    ഉത്തരം: B സൂര്യന്‍
  6. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
    ഉത്തരം : Aഭീമന്‍
  7. കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത് നദിയിലാണ് ഒഴുക്കിയത്?
    ഉത്തരം : A അശ്വ

    വിജയികള്‍:

     
    1. ശ്രീജ, തിരുവല്ല
    2. ശ്രീജിത്ത്‌, പുത്തന്‍ സങ്കേതം
    3. ഹരി, മാലിഭാഗം
    4. രെങ്കേഷ്,  പുത്തന്‍ സങ്കേതം
    5. ഹരീഷ്, വടക്കുംഭാഗം
    6. അനന്ദുമോഹന്‍, മാലിഭാഗം
    7. ഗോകുല്‍, അരിനല്ലൂര്‍
    8. സച്ചു, പുത്തന്‍ സങ്കേതം
    9. സുമേഷ്, കുരീക്കല്‍
    10. വിനോദ്,  പുത്തന്‍ സങ്കേതം
    11. സിബി, പാവുമ്പ
    12. രാജേഷ്‌, കൊട്ടുകാട്  
     
     


     
      

Sunday, April 29, 2012

ആദിവാസിനൃത്തം

മൂന്നാംഉത്സവത്തോടനുബന്ധിച്ചുള്ള വാഹനഘോഷയാത്രയില്‍ അവതരിപ്പിച്ച ആദിവാസി നൃത്തം

Friday, April 27, 2012

ഇന്ന് (2012 ഏപ്രില്‍ 27) വെള്ളിയാഴ്ച നാലാം ഉത്സവം

പൊന്നോടില്‍ കുടുംബവകയായി നടത്തിവരുന്നു.
ക്ഷേത്രത്തില്‍ രാവിലെ അന്നദാനം. രാത്രി 9 മണിമുതല്‍ മേജര്‍സെറ്റ് കഥകളി
കഥ: സന്പൂര്‍ണ്ണരാമായണം, അവതരണം: ശ്രീ ദുര്‍ഗ്ഗാദേവി കഥകളിട്രൂപ്പ്, ഇളംന്പള്ളൂര്‍, കൊല്ലം

മൂന്നാം ഉത്സവം അതിഗംഭീരം

മഠത്തില്‍ കുടുംബവകയായാണ്  ക്ഷേത്രത്തിലെ മൂന്നാം ഉത്സവം നടത്തുന്നത്. വൈകിട്ട് വാഹനഘോഷയാത്രയും തുടര്‍ന്നുള്ള കലാപരിപാടികളും ഡ്രൈവേഴ്സ് ആന്റ് ഓണേഴ്സിന്റെ വകയായി നടത്തിവരുന്നു. ബാന്‍ഡ് മേളം നിരവധി ചെണ്ടമേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, ആദിവാസി നൃത്തം അണിയിച്ചൊരുക്കിയ നിരവധി വാഹനങ്ങള്‍, ഗജവീരന്‍ എന്നിവ വാഹനഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.












Thursday, April 26, 2012

രണ്ടാം ഉത്സവം - കഥകളികള്‍ അരങ്ങേറി

ഏപ്രില്‍ 25-ാം തീയതി ബുധനാഴ്ച ക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തോടനുബന്ധിച്ച് സന്താനഗോപാലം, ദക്ഷയാഗം എന്നീ കഥകള്‍ അരങ്ങേറി. നവരംഗം മയ്യനാടാണ് കഥകളി അവതരിപ്പിച്ചത്.










തിരുവുത്സവം കൊടിയേറി

ഏപ്രില്‍ 24 ചൊവ്വാഴ്ച രാത്രി 8 നും 9നുമിടയ്ക്കാണ് ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറിയത്.
കൊടിയേറ്റു ദിനത്തിലെ ദൃശ്യങ്ങള്‍:

 കൊടക്കൂറയേയും കൊടിക്കയറിനെയും വരവേല്‍ക്കാന്‍ ക്ഷേത്രോപദേശകസമിതി കാത്തു നില്‍ക്കുന്നു
 പുത്തന്‍തുറക്കാര്‍ കൊടിക്കയര്‍ ഘോഷയാത്രയായി കൊണ്ടുവരുന്നു
 കൊടിക്കയറിന് ക്ഷേത്രോപദേശകസമിതി നല്‍കിയ സ്വീകരണം
 കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക്
 കൊടിക്കൂറയുമായി കൊയിപ്പുഴക്കാര്‍ ക്ഷേത്രത്തിലേക്ക്
 ശാസ്താവിനുമുന്നില്‍ ഉയര്‍ത്താനുള്ള കൊടിമരം കൊണ്ടുവരുന്നതിനായി തെക്കുംഭാഗം കരക്കാര്‍ ആര്‍പ്പുവിളികളോടെ പുറപ്പെടുന്നു



തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടക്കുന്നു
Tags: Panackattodil temple, panakkattodil temple, Ulsavam, thalappoli 2012, thekkumbhagom, chavara thekkumbhagom, sri panackattodile temple ulsavam 2012, temples of kerala, chavara, south

Tuesday, April 24, 2012

പാവുന്പ ദേവീപീഠത്തില്‍ ദേവിമാര്‍ കണ്ടുമുട്ടി

പാവുന്പ:പനയ്ക്കറ്റോടില്‍ദേവിയും പാവുന്പദേവിയും പാവുന്പ ദേവീപീഠത്തില്‍ സംഗമിച്ചു. പോയവര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഏറെ വൈകി ഇന്ന് രാവിലെ 8.20 ഓടെയാണ് ദേവീപ്രതിരൂപ സംഗമം നടന്നത്. ഇന്നലെ പനയ്ക്കറ്റോടില്‍ താലപ്പൊലിയുടെ അതേ സമയം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട പാവുന്പ ദേവി കോയിവിള, അയ്യന്‍കോയിക്കല്‍, പുത്തന്‍സങ്കേതം എന്നിവിടങ്ങളിലെ പറയെടുപ്പുകള്‍ കഴിഞ്ഞ് രാത്രി തന്നെ പാവുന്പ പാലത്തിന്‍റെ വടക്കു് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പനയ്ക്കറ്റോടില്‍ ദേവിയെ കാത്തിരിക്കുകയായിരുന്നു. കണ്ടുമുട്ടിയ ദേവിമാര്‍ പരസ്പരം മാലയണിയിക്കുകയും ആചാരപ്രകാരമുള്ള മറ്റ് ചടങ്ങുകള്‍ക്ക് ശേഷം യാത്രപറഞ്ഞു. ദേവീ പ്രതിരൂപ സംഗമം ദര്‍ശിക്കാന്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു പാവുന്പയില്‍ അനുഭവപ്പെട്ടത്. ദേവിമാരെ കണ്ട് സായുജ്യമടയാന്‍ നൂറുകണക്കിന് ഭക്തര്‍ മണിക്കൂറുകള്‍ക്കു മുന്‍പേ ദേവീപീഠത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ കമ്മിറ്റിക്കാരും ഉത്സവത്തിന് നേതൃത്വം നല്‍കുന്നവരും ഏറെ ശ്രദ്ധിച്ചത് നല്ലൊരു മാതൃകയായി. ഏറെ വൈകി നടന്നു കൊണ്ടിരിക്കുന്ന താലപ്പൊലിയെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേരുവാന്‍ ഉച്ചയ്ക്ക് ഒരു മണിയെങ്കിലും ആകുമെന്ന് കരുതുന്നു.









 വര്‍ഷാരാഹുല്‍-പനയ്ക്കറ്റോടില്‍ക്ഷേത്ര കന്യാവ്
ആതിര- പാവുന്പ ക്ഷേത്രകന്യാവ്

ആയിരങ്ങള്‍ താലമെടുത്തു, പനയ്ക്കറ്റോടിലമ്മ നാടുകാണാനിറങ്ങി

ആയിരക്കണക്കിന് ബാലികമാരുടെ താലപ്പൊലിയുടെ അകന്പടിയോടെ പനയ്ക്കറ്റോടില്‍ ദേവി നാടുകാണാനിറങ്ങി. ദേവിയെ ഭക്തര്‍ ഇരുവീഥികളിലും അന്‍പൊലിപ്പറകളോട വരവേറ്റു. ഇന്ന് മദ്ധ്യാഹ്നത്തില്‍ മൂന്നരയോടെ പാണന്റെ ചെണ്ടയുടെ അകന്പടിയോടെ തെങ്ങഴുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണ്ണക്കുമിള ദേവിക്ക് സമര്‍പ്പിച്ചതോടെയാണ് താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചത്. കനത്ത ചൂട് വകവയ്ക്കാതെ അനേകം ഭക്തജനങ്ങള്‍ കന്യാരൂപിണിയായ ദേവിയെ കാണാന്‍ കാത്തുനിന്നു. സന്ധ്യയോടെ ഇടിയുടെയും മിന്നലിന്‍റെയും അകന്പടിയോടെ മഴയെത്തി. അന്തരീക്ഷം കനത്തമഴ പെയ്യുമെന്ന് തോന്നിച്ചെങ്കിലും അധികം ബുദ്ധിമുട്ടിക്കാതെ മഴ അകന്നു. വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുളങ്ങരവെളി ദേവീപീഠത്തില്‍ കുമാരി അശ്വതിയുടെ സംഗീതകച്ചേരിയും മഠത്തില്‍ മുക്കില്‍ വാദ്യസംഗീതമേളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്പോള്‍ താലപ്പൊലിയെഴുന്നള്ളത്ത് കുളങ്ങരവെളി ദേവീപീഠത്തില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. പോയവര്‍ഷത്തേക്കാള്‍ താമസിച്ച്. അന്‍പൊലിപ്പറകളുടെ ബാഹുല്യം ഇത്തവണയും പ്രകടമായിരുന്നു.









Footer

Template Information

Template Updates