2026 ലെ ഉത്സവബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
===========================================================================
Panackattodil Temple Notice Book 2026
കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
2026 ലെ ഉത്സവബുക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
===========================================================================
Panackattodil Temple Notice Book 2026
ചവറ സൗത്ത്: പനയ്ക്കറ്റോടിൽ ഭഗവതീക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കമാകും. ദേവിമാരുടെ തിരുവാഭരണങ്ങള്‍ നാളെ (16.04.2026 വ്യാഴാഴ്ച) ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കും. ഘോഷയാത്ര കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്നും ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടും. നൂറുകണക്കിന് വാഹനങ്ങള്‍ ഘോഷയാത്രയില്‍ അണിചേരും. ഘോഷയാത്ര രാമന്‍കുളങ്ങര, കാവനാട്, ശക്തികുളങ്ങര, പരിമണം, പുത്തന്‍തുറ, കൊറ്റന്‍കുളങ്ങര, പുതുക്കാട്, ഭരണിക്കാവ്, കൊട്ടുകാട്, മുകുന്ദപുരം, പുത്തന്‍സങ്കേതം, കോയിവിള, പാവുമ്പ, ശ്രീനാരായണപുരം തുടങ്ങിയ സ്ഥലങ്ങളിലൂടെ കുളങ്ങളരവെളി ദേവീപീഠത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് പതിവുപോലെ വിവിധ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പനവിള ബാലസുബ്രഹ്‌മണ്യക്ഷേത്രം, ഉദയാദിത്യപുരം ശിവക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെ പനയ്ക്കറ്റോടിലെത്തുകയും തുടര്‍ന്ന് ദേവിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.
ചവറ തെക്കുംഭാഗം മേജർ ശ്രീ പനയ്ക്കറ്റോടിൽ ഭഗവതീക്ഷേത്രത്തിലെ ഈ വർഷത്തെ (2023) തിരുവുത്സവം ഏപ്രിൽ മാസത്തിൽ നടക്കും. ഉത്സവവിശേഷങ്ങൾ ഈ ബ്ലോഗ് സൈറ്റിലൂടെ പങ്കുവെയക്കുന്നതായിരിക്കും.