കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Showing posts with label ഉത്സവ കാഴ്ചകള്‍ 2010. Show all posts
Showing posts with label ഉത്സവ കാഴ്ചകള്‍ 2010. Show all posts
Sunday, April 25, 2010
ഉത്സവം കൊടിയിറങ്ങി, ഇന്ന് ദേവിക്ക് ആറാട്ട്
പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തിന് ഇന്ന് രാവിലെ കൊടിയിറങ്ങി. ഇന്ന് വൈകുന്നേരം കുളങ്ങരവെളി ദേവീപീഠസന്നിധിയിലുള്ള തീര്‍ത്ഥക്കുളത്തില്‍ ദേവിയുടെ തിരുവാറാട്ട് നടക്കും. ആറാട്ട് കഴിഞ്ഞ് നാളെ രാവിലെ ദേവി ക്ഷേത്രത്തില്‍ തിരികെ എത്തുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.
Friday, April 23, 2010
ഗജവീരന്മാര്‍ നിറഞ്ഞ എട്ടാം ഉത്സവം
ക്ഷേത്രത്തിലെ എട്ടാം ഉത്സവം ഗജപൂജയും ആനയൂട്ടും കൊണ്ട് ഗംഭീരമായി. രാവിലെ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ഗജപൂജ നടന്നു. വൈകിട്ട് നടന്ന ആനയൂട്ട് കാണാനെത്തിയവരെക്കൊണ്ട് ക്ഷേത്രമൈതാനം തിങ്ങി നിറഞ്ഞിരുന്നു. ശ്രീ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ആനയൂട്ട് ഉദ്ഘാടനം ചെയ്തു. കാഴ്ചശീവേലി, സേവ, ചമയവിളക്ക് ഘോഷയാത്ര തുടങ്ങിയവയും ഉത്സവത്തിന് മാറ്റുകൂട്ടി
Thursday, April 22, 2010
ഇന്ന് ഏഴാം ഉത്സവം, ചമയവിളക്ക് ഘോഷയാത്രകള്‍ ആരംഭിച്ചു
മാലിഭാഗം കിഴക്കേക്കര 1528ാം നന്പര്‍ എന്‍.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാംഉത്സവത്തിന്റ പ്രത്യേകത വര്‍ണ്ണശബളമായ ചമയവിളക്ക് ഘോഷയാത്രയാണ്. കിഴക്കേക്കരയില്‍ നിന്നുള്ള ചമയവിളക്ക് ഘോഷയാത്ര 7 മണിക്ക് തേരവിളമുക്കില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. അല്പസമയത്തിനകം അത് ക്ഷേത്രത്തിലെത്തിച്ചേരും. ശിങ്കാരിമേളം, ഫ്ലോട്ട്, ഗജവീരന്മാര്‍, നാദസ്വരം , ഗജവീരന്മാര്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലുള്ള ചമയവിളക്ക് ഘോഷയാത്ര ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രത്തിനു സമീപം പനവിളമുക്കില്‍ വച്ച് ഈ ഘോഷയാത്രയോടൊപ്പം ചേരും. പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഉത്സവദിനങ്ങളില്‍ വച്ച് ഏറ്റവും വലുതും വര്‍ണ്ണശബളമായതുമായ ചമയവിളക്ക് ഘോഷയാത്രയാണ് ഏഴാംഉത്സവദിവസം ക്ഷേത്രത്തിലേക്കെത്തിച്ചേരുന്നത്.
ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.
ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.
Monday, April 19, 2010
മൂന്നാം ഉത്സവം മനംകവര്‍ന്നു, ഇന്ന് നാലാം ഉത്സവം




മൂന്നാം ഉത്സവത്തിന് തെക്കുംഭാഗം ഗ്രാമത്തിലെ ടാക്സിഡ്രൈവേഴ്സ് ആന്റ് ഓണേഴ്സിന്റെ വകയായി നടത്തിയ വാഹന ഘോഷയാത്ര ഏവരുടെയും മനം കവരുന്നതായിരുന്നു. വൈകിട്ട് പാവുന്പ ദേവീപീഠസന്നിധിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര രാത്രി 7.30 ഓടെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചെണ്ടമേളം, പഞ്ചവാദ്യം, നാടന്‍ കലാരൂപങ്ങള്‍, നാഗസ്വരം, ഗജവീരന്‍ എന്നിവയുടെ അകന്പടിയോടുകൂടി അലങ്കരിച്ച അനവധി വാഹനങ്ങളാണ് ഘോഷയാത്രയായി എത്തിയത്. തുടര്ന്ന് നാടന്‍ പാട്ട് അരങ്ങേറി.
Thursday, April 15, 2010
Wednesday, April 14, 2010
ദീപക്കാഴ്ച ഗംഭീരമായി








ദേവീ സന്നിധിയില്‍ ഭക്തജനങ്ങള്‍ നടത്തിയ ദീപക്കാഴ്ച നയനമനോഹരമായി. ക്ഷേത്രമൈതാനത്തുടനീളം നൂറുകണക്കിന് ദീപങ്ങള്‍ മിഴിതുറന്നു നില്‍ക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രമൈതാനത്ത് നടന്ന കരിമരുന്ന് പ്രയോഗം ആരുടെയും മനം കവരുന്നതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ദീപക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
Subscribe to:
Posts (Atom)




























