![]() |
| പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രം |
കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Thursday, April 30, 2009
Wednesday, April 29, 2009
കഥകളി അരങ്ങേറുന്നു
Sunday, April 26, 2009
ഭക്തിയുടെ കൊടിയേറ്റം
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8നും 8.30നുമിടയ്ക്കു് ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിലന് ബ്രഹ്മശ്രീ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റു നടന്നത്. പ്രധാന കൊടിമരത്തിലും ശാസ്താവിനു മുന്നില്‍ സ്ഥാപിക്കുന്ന കൊടിമരത്തിലുമാണ് കൊടിയേറ്റു നടന്നത്.

തിരുവുത്സവം കൂടുതല്‍ ചിത്രങ്ങള്‍
കൊടിക്കൂറയുമായി കോയിപ്പുഴ കുടുംബക്കാര് ക്ഷേത്രത്തിലേക്ക് വരുന്നു
കൊടിമരം കൊണ്ടുവരുവാനായി തെക്കുംഭാഗം കരക്കാര് ആര്‍പ്പുവിളികളുമായി വടക്കുംഭാഗം കരയിലേക്ക് പോകുന്നു.
കൊടിമരത്തിനായി കണ്ടെത്തിയ കമുക് പിഴുന്നതിനു മുന്‍പ് തച്ചന് പൂജകള്‍ ചെയ്യുന്നു. തുടര്‍ന്ന് നാളീകേരമുറിയില്‍ വെള്ളമൊഴിച്ച് അതില്‍ ഒരു നെന്മണിയും തെച്ചിപ്പൂവിതളുമിട്ട് ലക്ഷണം നോക്കുന്നതാണ് കീഴ്പ്പതിവ്. ഇത്തവണ ലക്ഷണം നോക്കിയപ്പോള്‍ പൂവിതള്‍ മേടം രാശിയില്‍ നിന്നതിനാല്‍ ഉത്സവദിനങ്ങള്‍ അത്യധികം ശുഭമായിരിക്കുമെന്ന് തച്ചന് അറിയിച്ചു.Saturday, April 25, 2009
ഈ വര്‍ഷത്തെ താലപ്പൊലി ഉത്സവ ദൃശ്യങ്ങള്‍
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അല്പം മുന്‍പ് ആരംഭിച്ചു.(2009 ഏപ്രില്‍ 25 ശനിയാഴ്ച)
ആനക്കൊട്ടില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ശ്രീ സി.കെ. ഗുപ്തന് ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
ആനക്കൊട്ടില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ശ്രീ സി.കെ. ഗുപ്തന് ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍Friday, April 24, 2009
Thursday, April 23, 2009
തിരുവുത്സവത്തിന് ഇന്ന് തുടക്കമായി
ചവറതെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ തിരുവുത്സവത്തിന് ഇന്ന് തുടക്കമായി. ദേവിയുടെ തങ്കയങ്കിയും തിരുവടയാളവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഘോഷയാത്ര അല്പസമയത്തിനകം ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ദേവിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. നാളെയാണ് പൊങ്കാല മഹോത്സവം. ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാലയ്ക്കുവേണ്ട ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Monday, March 23, 2009
Subscribe to:
Posts (Atom)

കൊടിമരവും തോളിലേറ്റി തെക്കുംഭാഗം കരക്കാര് ആര്‍പ്പുവിളികളുമായി ക്ഷേത്രത്തിലേക്ക്...
അന്പൊലിപ്പറയുമായി ഭക്തരുടെ കാത്തുനില്‍പ്പ് 