Thursday, April 15, 2010

താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചു





Slide Show

മൂത്തിലില്‍ കാരണവര്‍ ഉത്സവം അറിയിച്ചു



ഇന്ന് താലപ്പൊലി, ക്ഷേത്രത്തില്‍ പറ അളവ് തുടങ്ങി

കണ്ണിനും കാതിനും വിരുന്നേകി കളമെഴുത്തും പാട്ടും



















പനയ്ക്കറ്റോടിലമ്മയെ കണ്ട് വണങ്ങാനെത്തിയവര്‍ക്ക് കണ്ണിനും കാതിനും വിരുന്നേകി, ക്ഷേത്രത്തില്‍ ഇന്നലെ കളമെഴുത്തും പാട്ടും നടന്നു. ഭദ്രയുടെ ശ്രീകോവിലിനു മുന്നിലെ സേവപ്പന്തലില്‍ ആണ് കളമെഴുത്തും പാട്ടും നടന്നത്. പന്മന സ്വദേശിയായ ശ്രീജിത്ത് ആണ് കളമെഴുതിയത്. പൊങ്കാലമഹോത്സവദിവസമായിരുന്ന ഇന്നലെ രാവിലെ 8.30 ന് ക്ഷേത്രത്തിലെത്തിയ ശ്രീജിത്ത് പൊങ്കാലയ്ക്ക് ശേഷം എഴുതാന്‍ തുടങ്ങിയ കളം സന്ധ്യയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന, പൂമൂടല്‍, കലശം എന്നിയ്ക്കുശേഷം പാട്ടും തുടങ്ങി. ഭദ്രയുടെ ചിത്രം വരയ്ക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ചത്, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ചാടിമരത്തിന്റെ ഇല പൊടിച്ചത്, ഉമിക്കരിപ്പൊടി, ചുണ്ണാന്പ് തുടങ്ങിയവയായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് ശ്രീജിത്ത്.Align Center

Wednesday, April 14, 2010

ദീപക്കാഴ്ച ഗംഭീരമായി










ദേവീ സന്നിധിയില്‍ ഭക്തജനങ്ങള്‍ നടത്തിയ ദീപക്കാഴ്ച നയനമനോഹരമായി. ക്ഷേത്രമൈതാനത്തുടനീളം നൂറുകണക്കിന് ദീപങ്ങള്‍ മിഴിതുറന്നു നില്‍ക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രമൈതാനത്ത് നടന്ന കരിമരുന്ന് പ്രയോഗം ആരുടെയും മനം കവരുന്നതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ദീപക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.

ഉത്സവഛായയില്‍ ക്ഷേത്രം




പൂമാലകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിന് ശരിക്കും ഉത്സവഛായ കൈവന്ന ദിവസമായിരുന്നു ഇന്ന്. ദേവീദര്‍ശനത്തിനെത്തിയവരുടെ തിക്കും തിരക്കും ശരിക്കും ക്ഷേത്രത്തില്‍ ഇന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടു തുടങ്ങി.

ആയിരങ്ങള്‍ ഇന്ന് പൊങ്കാലയര്‍പ്പിച്ചു

പനയ്ക്കറ്റോടിലമ്മയുടെ തിരുമുന്പില്‍ ഇന്ന് ആയിരങ്ങളാണ് പൊങ്കാലയര്‍പ്പിക്കാനെത്തിയത്. ക്ഷേത്രത്തിന് കിഴക്ക്, അലങ്കാര ഗോപുരം വരെ പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു. രൂക്ഷമായ ജലക്ഷാമം പോലും വകവയ്ക്കാതെയാണ് പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തര്‍ എത്തിയത്. 7.30 ന് ആരംഭിച്ച പൊങ്കാല ഏകദേശം 9.30 മണിയോടുകൂടി സമാപിച്ചു. ഇന്ന് വൈകിട്ട് ക്ഷേത്രത്തില്‍ ദീപക്കാഴ്ചയും 7 മണിക്ക് പൂമൂടലും 7.30 ന് ഭദ്രയുടെ തിരുമുന്പില്‍ കളമെഴുത്തും പാട്ടും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് രാത്രി 9.30 മുതല്‍ സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.






























Tuesday, April 13, 2010

തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു


ദേവിയുടെ തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇപ്പോള്‍ നടയ്ക്കാവ് പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി കൊല്ലം ആനന്ദവല്ലീശ്വരത്തു നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ നല്‍കാനും തിരുവാഭരണങ്ങള്‍ കണ്ട് വന്ദിക്കുവാനും വന്‍തിരക്കാണ് വീഥിയിലുടനീളം അനുഭവപ്പെടുന്നത്. അതിനാലാണ് ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്താന്‍ വൈകുന്നത്. രാത്ര 10 മണിയോടുകൂടി മാത്രമേ ദേവിക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന നടത്താന്‍ സാധിക്കൂ എന്ന് കരുതുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന അന്തരീക്ഷമാണിപ്പോഴുള്ളത്. അതിനെ വകവയ്ക്കാതെ ധാരാളം ഭക്തജനങ്ങള്‍ ഇരു ചക്രവാഹനങ്ങളിലും കാല്‍ നടയായും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

പനയ്ക്കറ്റോടിലമ്മ ഉത്സവ പത്രം


നയ്ക്കറ്റോടിലമ്മ ഉത്സവപത്രത്തിന്റെ ഈ വര്‍ഷത്തെ പതിപ്പിന്റെ പ്രകാശനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയില്‍ നടന്നു. താലപ്പൊലിമഹോത്സവത്തിനുള്ള കന്യാവ് മനിതവിജയനും പാവുന്പ ക്ഷേത്രത്തിലെ കന്യാവായ പാര്‍വ്വതിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഉത്സവ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ഉത്സവപത്രം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക.

ഭക്തിസാന്ദ്രമായ തിരുവാഭരണഘോഷയാത്ര ഇന്ന്

പനയ്ക്കറ്റോടിലമ്മയുടെ, തങ്കനിര്‍മ്മിതമായ തിരുവങ്കിയും തിരുവടയാളവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം കൊല്ലം ആനന്ദവല്ലീശ്വരത്തുനിന്നും ആരംഭിക്കും. നൂറു കണക്കിന് വാഹനങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്ര രാമന്‍കുളങ്ങര, കൊറ്റംകുളങ്ങര, ചവറഭരണിക്കാവ്, കൊട്ടുകാട്, പുത്തന്‍സങ്കേതം, കോയിവിള, പാവുന്പ, നടയ്ക്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കുളങ്ങരവെള ദേവീപീഠത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് താലപ്പൊലിയോടുകൂടി, ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രസന്നിധിയിലെത്തുകയും തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.

Monday, April 12, 2010

പനയ്ക്കറ്റോടിലമ്മ ഉത്സവ പത്രം പ്രകാശനം നാളെ


പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ച് ദേവീഭക്തര്‍ പ്രസിദ്ധീകരിച്ചുവരുന്ന ഉത്സവപത്രം പനയ്ക്കറ്റോടിലമ്മ യുടെ പ്രകാശനം നാളെ രാവിലെ 7.30ന് ക്ഷേത്ര സന്നിധിയില്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി കന്യാവാകുന്ന മനിത വിജയന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുക. ഒപ്പം, ഉത്സവപത്രത്തിന്‍റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് നിവേദ്യത്തിന്‍റെ പ്രകാശന കര്‍മ്മവും നടക്കും. ചടങ്ങില്‍ പാവുന്പ ദേവീക്ഷേത്ര കന്യാവായ പാര്‍വതി പങ്കെടുക്കു.

മനിത വിജയന്‍ ഈ വര്‍ഷത്തെ കന്യാവ്

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി തെക്കുംഭാഗം കുളങ്ങരക്കിഴക്കതില്‍ വിജയകുമാറിന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ മനിതാവിജയനെ തിരഞ്ഞെടുത്തു. ഏപ്രില്‍ 6 ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍വച്ചാണ് മനിതാവിജയനെ നറുക്കെടുപ്പിലൂടെ കന്യാവായി തിരഞ്ഞെടുത്തത്. 15 ഓളം കുട്ടികള്‍ ഇത്തവണ കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചവറ സൗത്ത് ഗവ.യു.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മനിത. കുളങ്ങരക്കിഴക്കതില്‍ വീട്ടില്‍ നിന്ന് കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ച കുട്ടികളെല്ലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് അപൂര്‍വ്വ ഭാഗ്യവും ഇതോടെ ഈ കുടുംബത്തിനു ലഭിച്ചു.

Footer

Template Information

Template Updates