Tuesday, April 24, 2012

തിരുവാഭരണ വാഹനത്തിന് ക്ഷേത്രമാതൃക

ഇത്തവണത്തെ തിരുവാഭരണ വാഹനം അലങ്കരിക്കുവാനുള്ള അവകാശം മാലിഭാഗം കിഴക്കേക്കര 1528 -ാം നന്പര്‍ എന്‍ എസ് എസ് കരയോത്തിനായിരുന്നു. വാഹനം പനയ്ക്കറ്റോടില്‍ ക്ഷേത്രമാതൃകയിലായിരുന്നു അലങ്കരിച്ചത്. സുരേഷ് നായരുടെ നേത‍ൃത്വത്തിലായിരുന്നു. വാഹനം ക്ഷേത്രമാതൃകയില്‍ അലങ്കരിച്ചത്.


Monday, April 23, 2012

പനയ്ക്കറ്റോടിലമ്മ ഉത്സവപത്രം പ്രകാശനം ചെയ്തു

പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക - ഉത്സവപത്രം പ്രകാശനം ചെയ്തു. ഒരു വ്യാഴവട്ടമായി ദേവീ മാഹാത്മ്യം വിളംബരം ചെയ്യുന്ന ഈ പത്രത്തിന്റെ പന്ത്രണ്ടാമത് പതിപ്പാണ് ഈ വര്‍ഷം തിരുവാഭരണഘോഷയാത്രാദിവസം രാവിലെ ഈ വര്‍ഷത്തെ കന്യാവ് വര്‍ഷാ രാഹുല്‍ പ്രകാശനം ചെയ്തത്. പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഈ സൈറ്റിലുള്ള ലിങ്ക് വഴിയോ  ഇവിടെ ക്ലിക്ക് ചെയ്തോ വായിക്കാവുന്നതാണ്.


തെക്കുംഭാഗത്ത് ഇപ്പോഴും വൈദ്യുതിതകരാര്‍

ഏപ്രില്‍ ഇരുപതാം തീയതി വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് തെക്കുംഭാഗത്ത് കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും അന്‍പതിലധികം വൈദ്യുതപോസ്റ്റുകള്‍ നശിക്കുകയും ചെയ്തു. ഇപ്പോഴും പല മേഖലകളിലും വൈദ്യുതി തടസ്സം നീങ്ങിയിട്ടില്ല. വൈദ്യുതി ലഭിച്ച സ്ഥലങ്ങളില്‍ തന്നെ ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നുമുണ്ട്. വൈദ്യുതി തകരാര്‍ മൂലം ഈ ബ്ലോഗ് സൈറ്റ് വേണ്ടവിധത്തില്‍ അപ് ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ദേവീഭക്തര്‍ സദയം ക്ഷമിക്കുക

Sunday, April 22, 2012

തിരുവുത്സവം വന്നെത്തി

പനയ്ക്കറ്റോടിലമ്മയുടെ തിരുസന്നിധിയിലേക്ക് ഈ വര്‍ഷത്തെ തിരുവുത്സവം വന്നെത്തി. ദേവിയുടെ തിരുവാഭരണങ്ങള്‍ കൊല്ലം ആനന്ദവല്ലീശ്വരത്തുനിന്ന് ഭക്തിപൂര്‍വ്വം ഇന്നലെ ക്ഷേത്രത്തിലെത്തിച്ചു. ദേവി തിരുവാഭരണങ്ങളണിഞ്ഞ് ഇന്ന് രാവിലെ പൊങ്കാലദര്‍ശിച്ചു. ആയിരക്കണക്കിന് സ്ത്രീഭക്തജനങ്ങളാണ് ദേവീസന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയടുപ്പുകള്‍ ക്ഷേത്രത്തിന് കിഴക്ക് അലങ്കാരഗോപുരം വരെയെത്തി.




പൊങ്കാല ദിനം വൈകിട്ട് ക്ഷേത്രത്തില്‍ സുദേവ് അവതരിപ്പിച്ച സോപാനസംഗീതം

Wednesday, May 4, 2011

തിരുവുത്സവത്തിന് കൊടിയേറി


 പനയ്ക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി 8 മണികഴികെ ക്ഷേത്രം തന്ത്രി മുടപ്പിലാപ്പിള്ളി മഠത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠരരു ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.

താലപ്പൊലി സമാപിച്ചു. ഇന്ന് തൃക്കൊടിയേറ്റ്

ഇന്നലെ 2.45 നാണ് ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചത്. 3 മണിമുതല്‍ രാഹുകാലമായതിനാലാണ് ഇത്തവണ നേരത്തെ എഴുന്നള്ളത്ത് തുടങ്ങിയത്. നൂറു കണക്കിന് ബാലികമാര്‍ ദേവിക്ക് അകന്പടിയായി താലപ്പൊലിയുമായി നാലുകരകളും വലംവച്ചു. നാലുകരകളും സന്ദര്‍ശിച്ച ദേവി ഇന്ന് 11.30ഓടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി.









Tuesday, May 3, 2011

ഇന്ന് (മെയ് 3)താലപ്പൊലി


താലപ്പൊലിയെഴുന്നള്ളത്ത് ഉച്ചയ്ക്ക് 2.45ന് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു. ഉത്സവം അറിയിച്ചുകൊണ്ടുള്ള ഊരുവലത്തിനായി മൂത്താലില്‍ കാരണവര്‍ വീക്ക് ചെണ്ടയുടെ അകന്പടിയുമായി അല്പസമയം മുന്പ് ക്ഷേത്രത്തില്‍ നിന്നും യാത്രതിരിച്ചു.

ക്ഷേത്രത്തില്‍ ദീപക്കാഴ്ചയും പൂമുടലും


‍ ക്ഷേത്രത്തില്‍ പൊങ്കാലദിവസം വൈകിട്ട് നയനാനന്ദകരമായ ദീപക്കാഴ്ചയും ദേവിക്ക് ഭക്തരുടെ നേര്‍ച്ചയായി പൂമുടലും നടന്നു. തുടര്‍ന്ന് ഏവൂര്‍ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ വിവിധ സംഗീതവാദ്യോപകരണങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ജുഗല്‍ബന്ധിയും അരങ്ങേറി.

Monday, May 2, 2011

പൊങ്കാലക്കലങ്ങള്‍ നിറഞ്ഞുതുളുന്പി, ദേവിയുടെ അനുഗ്രഹവും


പനയ്ക്കറ്റോടിലമ്മയുടെ തിരുസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങളാണ് ഇന്നെത്തിയത്. പൊങ്കാലയടുപ്പുകള്‍ ക്ഷേത്രത്തിന് കിഴക്ക് അലങ്കാരഗോപുരവും കടന്ന് റോഡിലേക്ക് നീണ്ടു. വെളുപ്പിന്3 മണിക്ക് മഴപെയ്തത് ആശങ്ക പരത്തിയെങ്കിലും രാവിലെ പ്രസന്നമായ കാലവസ്ഥയായിരുന്നു. തിരുവാഭരണവിഭൂഷിതയായ പൊന്നുതന്പുരാട്ടിയുടെ മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് നിര്‍വൃതിയോടെ ഭക്തര്‍ മടങ്ങി.






.

പനയ്ക്കറ്റോടില്‍ പൊന്നമ്മ തിരുവാഭരണ വിഭൂഷിതയായി

ദേവിയുടെ തങ്കയങ്കിയും തിരുവാഭരണങ്ങളും ഭക്ത്യാദരപൂര്‍വ്വം ഇന്നലെ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്നെത്തിച്ചു. തിരുവാഭരണഘോഷയാത്രയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുത്തു. ഘോഷയാത്ര കടന്നു വന്ന വീഥികളില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആനന്ദവല്ലീശ്വരത്തുനിന്നും പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രാത്രി 10.40 ആയി. തുര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. കൊറ്റംകുളങ്ങരയില്‍ നിന്ന് തെക്കുംഭാഗത്തേക്കുള്ള യാത്രയിലാണ് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്.





പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക പ്രകാശനം ചെയ്തു.


ഈ പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക-ഉത്സവപത്രം ഇന്നലെ രാവിലെ 7.30 ന് ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവ് അവന്തിക എസ്.കുമാര്‍ പ്രകാശനം ചെയ്തു. ക്ഷേത്ര ശ്രീകോവിലില്‍ ദേവിയുടെ തിരുമുന്പില്‍ പൂജിച്ച പത്രം മേല്‍ശാന്തി കന്യാവിന് കൈമാറുകയായിരുന്നു. ചടങ്ങില്‍ അര്‍ച്ചനാപത്രികയുടെ പിന്നണിപ്രവര്‍ത്തകരും ക്ഷേത്രം അഡ്വൈസറി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു. 2001ലാണ് അര്‍ച്ചനാപത്രിക പ്രസിദ്ധീകരണമാരംഭിച്ചത്. 11വര്‍ഷം പിന്നിടുന്പോള്‍ പതിനയ്യായിരത്തില്‍പ്പരം കോപ്പികളുമായി ജനമനസ്സുകളില്‍ ഭക്തിയുടെ പ്രകാശം പരത്തി മുന്നേറുകയാണ് അര്‍ച്ചനാപത്രിക. അര്‍ച്ചനാപത്രിക ഓണ്‍ലൈനായി വായിക്കുവാന്‍ സന്ദര്‍ശിക്കുക

Footer

Template Information

Template Updates