പനയ്ക്കറ്റോടിലന്പലത്തിലെ താലപ്പൊലിയെഴുന്നള്ളത്തിനുള്ള ഈ വര്‍ഷത്തെ കന്യാവാകുവാനുള്ള അനുഗ്രഹം ലഭിച്ചത്, തെക്കുംഭാഗം വളയാപ്പള്ളില്‍ വീട്ടില്‍ ശ്രീകുമാറിന്‍റെയും സന്ധ്യയുടെയും മകള്‍ അവന്തിക എസ്. കുമാറിനാണ്. ദേവി പണ്ട് ദേശരക്ഷയ്ക്കുവേണ്ടി നടത്തിയ ഊരുവലത്തിന്‍റെ സ്മാരകമായി ആണ്ടുതോറും
ഉത്സവാരംഭത്തിന്‍റെ തലേദിവസം നാലുകരകളിലെയും കന്യകമാരുടെ താലപ്പൊലിയോടുകൂടി ദേവിയെ ഊരുവലത്തായി എഴുന്നള്ളിക്കുന്നു. ക്ഷേത്രം നില്‍ക്കുന്ന കരയിലെ ഒരു ബാലികയെ ദേവിയായി സങ്കല്‍പ്പിച്ചാണ് താലപ്പൊലിയെഴുന്നള്ളത്ത് നടത്തുന്നത്. ഈ ബാലികയെ കന്യാവ് എന്ന് വിളിക്കുന്നു.
കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Saturday, April 30, 2011
തിരുവുത്സവം വന്നെത്തി
പനയ്ക്കറ്റോടില്‍ പൊന്നന്പലത്തിലേക്ക് ഈ വര്‍ഷത്തെ ഉത്സവം വന്നെത്തി. നാളെ (മെയ്1) തിരുവാഭരണഘോഷയാത്ര മുതല്‍ 13 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് പനയ്ക്കറ്റോടില്‍ തിരുവുത്സവം.
മെയ്2 -പൊങ്കാലമഹോത്സവം, മെയ്3 -താലപ്പൊലി മഹോത്സവം, മെയ്4 -തൃക്കൊടിയേറ്റ്(ഒന്നാം ഉത്സവം, മെയ്5-രണ്ടാം ഉത്സവം, ക്ഷേത്രത്തില്‍ അന്ന് മേജര്‍സെറ്റ് കഥകളി, മെയ്6-മൂന്നാം ഉത്സവം , വാഹനഘോഷയാത്ര മെയ്7-മെയ്-8 നാലാം ഉത്സവവും അഞ്ചാംഉത്സവവു മെയ്9, 10ആറും ഏഴും ഉത്സവങ്ങള്‍, മെയ്11-എട്ടാം ഉത്സവം, ഉത്സവബലി, അന്നദാനം, ആനയൂട്ട്, കാഴ്ചശീവേലി, മെയ്12-പള്ളിവേട്ടമഹോത്സവം 50ല്‍പ്പരം ഗജവീരന്മാര്‍ അണിനിരക്കുന്ന ഗംഭീര കെട്ടുകാഴ്ച, മെയ്13-ആറാട്ട് മഹോത്സവം
മെയ്2 -പൊങ്കാലമഹോത്സവം, മെയ്3 -താലപ്പൊലി മഹോത്സവം, മെയ്4 -തൃക്കൊടിയേറ്റ്(ഒന്നാം ഉത്സവം, മെയ്5-രണ്ടാം ഉത്സവം, ക്ഷേത്രത്തില്‍ അന്ന് മേജര്‍സെറ്റ് കഥകളി, മെയ്6-മൂന്നാം ഉത്സവം , വാഹനഘോഷയാത്ര മെയ്7-മെയ്-8 നാലാം ഉത്സവവും അഞ്ചാംഉത്സവവു മെയ്9, 10ആറും ഏഴും ഉത്സവങ്ങള്‍, മെയ്11-എട്ടാം ഉത്സവം, ഉത്സവബലി, അന്നദാനം, ആനയൂട്ട്, കാഴ്ചശീവേലി, മെയ്12-പള്ളിവേട്ടമഹോത്സവം 50ല്‍പ്പരം ഗജവീരന്മാര്‍ അണിനിരക്കുന്ന ഗംഭീര കെട്ടുകാഴ്ച, മെയ്13-ആറാട്ട് മഹോത്സവം
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം എന്ന ഭക്തരുടെ സ്വപ്നം സഫലമായി.ഏപ്രില്‍ 20 ബുധനാഴ്ച രാവിലെ 9 ന് ക്ഷേത്രം തന്ത്രി, മുടപ്പിലാപ്പിള്ളി മനയ്ക്കല്‍ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തങ്കധ്വജസ്തംഭം
പ്രതിഷ്ഠിച്ചത്. ഒന്നേകാല്‍ കോടി രൂപയായിരുന്നു കൊടിമരനിര്‍മ്മാണത്തിന് വേണ്ടി വന്നത്. ഭക്തജനങ്ങളുടെ വിഹിതമായി ക്ഷേത്രോപ
ദേശകസമിതി 61 ലക്ഷം രൂപ ദേവസ്വബോര്‍ഡില്‍ അടച്ചു. 5 കിലോ 150 ഗ്രാം തങ്കം, 6 കിലോ വെള്ളി, 300 കിലോ ചെന്പ് എന്നിവ കൊടിമരം സ്വര്‍ണ്ണം പൊതിയാനായി ഉപയോഗിച്ചു. കോണ്‍ക്രീറ്റില്‍ തീര്‍ത്ത 11.40 മീറ്റര്‍ പൊക്കമുള്ള കൊടിമരം നിറയ്ക്കാനായി തങ്കം പൊതിഞ്ഞ 17 പറകളും 17 വെണ്ടയങ്ങളും ഒപ്പം അഷ്ടദിക്പാലകര്‍, മണിപ്പലക, മീരകാണ്ഡം, മകരത്തല, വാഹനം തുടങ്ങി 28 ഓളം തങ്കം പൊതിഞ്ഞഭാഗങ്ങള്‍ വേറയുമുണ്ട്. 24 കാരറ്റ് തങ്കമാണ് കൊടിമരം പൊതിയാനായി ഉപയോഗിച്ചിട്ടുള്ളത്.
ദേശകസമിതി 61 ലക്ഷം രൂപ ദേവസ്വബോര്‍ഡില്‍ അടച്ചു. 5 കിലോ 150 ഗ്രാം തങ്കം, 6 കിലോ വെള്ളി, 300 കിലോ ചെന്പ് എന്നിവ കൊടിമരം സ്വര്‍ണ്ണം പൊതിയാനായി ഉപയോഗിച്ചു. കോണ്‍ക്രീറ്റില്‍ തീര്‍ത്ത 11.40 മീറ്റര്‍ പൊക്കമുള്ള കൊടിമരം നിറയ്ക്കാനായി തങ്കം പൊതിഞ്ഞ 17 പറകളും 17 വെണ്ടയങ്ങളും ഒപ്പം അഷ്ടദിക്പാലകര്‍, മണിപ്പലക, മീരകാണ്ഡം, മകരത്തല, വാഹനം തുടങ്ങി 28 ഓളം തങ്കം പൊതിഞ്ഞഭാഗങ്ങള്‍ വേറയുമുണ്ട്. 24 കാരറ്റ് തങ്കമാണ് കൊടിമരം പൊതിയാനായി ഉപയോഗിച്ചിട്ടുള്ളത്.Sunday, April 25, 2010
ഉത്സവം കൊടിയിറങ്ങി, ഇന്ന് ദേവിക്ക് ആറാട്ട്
പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തിന് ഇന്ന് രാവിലെ കൊടിയിറങ്ങി. ഇന്ന് വൈകുന്നേരം കുളങ്ങരവെളി ദേവീപീഠസന്നിധിയിലുള്ള തീര്‍ത്ഥക്കുളത്തില്‍ ദേവിയുടെ തിരുവാറാട്ട് നടക്കും. ആറാട്ട് കഴിഞ്ഞ് നാളെ രാവിലെ ദേവി ക്ഷേത്രത്തില്‍ തിരികെ എത്തുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.
Friday, April 23, 2010
ഗജവീരന്മാര്‍ നിറഞ്ഞ എട്ടാം ഉത്സവം
ക്ഷേത്രത്തിലെ എട്ടാം ഉത്സവം ഗജപൂജയും ആനയൂട്ടും കൊണ്ട് ഗംഭീരമായി. രാവിലെ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ഗജപൂജ നടന്നു. വൈകിട്ട് നടന്ന ആനയൂട്ട് കാണാനെത്തിയവരെക്കൊണ്ട് ക്ഷേത്രമൈതാനം തിങ്ങി നിറഞ്ഞിരുന്നു. ശ്രീ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ആനയൂട്ട് ഉദ്ഘാടനം ചെയ്തു. കാഴ്ചശീവേലി, സേവ, ചമയവിളക്ക് ഘോഷയാത്ര തുടങ്ങിയവയും ഉത്സവത്തിന് മാറ്റുകൂട്ടി
Thursday, April 22, 2010
ഇന്ന് ഏഴാം ഉത്സവം, ചമയവിളക്ക് ഘോഷയാത്രകള്‍ ആരംഭിച്ചു
മാലിഭാഗം കിഴക്കേക്കര 1528ാം നന്പര്‍ എന്‍.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാംഉത്സവത്തിന്റ പ്രത്യേകത വര്‍ണ്ണശബളമായ ചമയവിളക്ക് ഘോഷയാത്രയാണ്. കിഴക്കേക്കരയില്‍ നിന്നുള്ള ചമയവിളക്ക് ഘോഷയാത്ര 7 മണിക്ക് തേരവിളമുക്കില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. അല്പസമയത്തിനകം അത് ക്ഷേത്രത്തിലെത്തിച്ചേരും. ശിങ്കാരിമേളം, ഫ്ലോട്ട്, ഗജവീരന്മാര്‍, നാദസ്വരം , ഗജവീരന്മാര്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലുള്ള ചമയവിളക്ക് ഘോഷയാത്ര ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രത്തിനു സമീപം പനവിളമുക്കില്‍ വച്ച് ഈ ഘോഷയാത്രയോടൊപ്പം ചേരും. പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഉത്സവദിനങ്ങളില്‍ വച്ച് ഏറ്റവും വലുതും വര്‍ണ്ണശബളമായതുമായ ചമയവിളക്ക് ഘോഷയാത്രയാണ് ഏഴാംഉത്സവദിവസം ക്ഷേത്രത്തിലേക്കെത്തിച്ചേരുന്നത്.
ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.
ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.
Monday, April 19, 2010
ഇന്ന് നാലാം ഉത്സവം (19-04-2010)
പൊന്നോടില്‍ കുടുംബക്കാരുടെ വകയായാണ് നാലാം ഉത്സവം നടത്തിവരുന്നത്. സാധാരണ പരിപാടികള്‍ക്കു പുറമേ 7 മണിക്ക് സംഗീതസദസ്സ് ഉണ്ടായിരിക്കും. പാടുന്നത് കുമാരി ആരതി കൃഷ്ണ, കരുനാഗപ്പള്ളി.
മൂന്നാം ഉത്സവം മനംകവര്‍ന്നു, ഇന്ന് നാലാം ഉത്സവം




മൂന്നാം ഉത്സവത്തിന് തെക്കുംഭാഗം ഗ്രാമത്തിലെ ടാക്സിഡ്രൈവേഴ്സ് ആന്റ് ഓണേഴ്സിന്റെ വകയായി നടത്തിയ വാഹന ഘോഷയാത്ര ഏവരുടെയും മനം കവരുന്നതായിരുന്നു. വൈകിട്ട് പാവുന്പ ദേവീപീഠസന്നിധിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര രാത്രി 7.30 ഓടെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചെണ്ടമേളം, പഞ്ചവാദ്യം, നാടന്‍ കലാരൂപങ്ങള്‍, നാഗസ്വരം, ഗജവീരന്‍ എന്നിവയുടെ അകന്പടിയോടുകൂടി അലങ്കരിച്ച അനവധി വാഹനങ്ങളാണ് ഘോഷയാത്രയായി എത്തിയത്. തുടര്ന്ന് നാടന്‍ പാട്ട് അരങ്ങേറി.
പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിന് വെബ് സൈറ്റ്
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിനൊരു വെബ് സൈറ്റ് ഒരു ഭക്തന്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ചു. http://sripanakkatodil.com
ഈ ലിങ്കവഴി സൈറ്റില്‍ പ്രവേശിക്കാം. വെബ് ഡിസൈനറായ രജനീഷ് ആണ് ദേവിക്ക് വെബ്സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ ലിങ്കവഴി സൈറ്റില്‍ പ്രവേശിക്കാം. വെബ് ഡിസൈനറായ രജനീഷ് ആണ് ദേവിക്ക് വെബ്സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.
Saturday, April 17, 2010
ഇന്ന് രണ്ടാം ഉത്സവം : ക്ഷേത്രത്തില്‍ കഥകളി
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ രണ്ടാം ഉത്സവം പള്ളത്താഴത്ത് കുടുംബവകയായാണ് നടത്തി വരുന്നത്. സാധാരണ ചടങ്ങുകള്‍ക്ക് പുറമെ രാത്രി മേജര്‍സെറ്റ് കഥകളി അരങ്ങേറുന്നു. പനയ്ക്കറ്റോടിലമ്മയുടെ പ്രിയപ്പെട്ട വഴിപാടായ കഥകളി നേര്‍ച്ചയായി നടത്തുന്നത് നടുവത്ത് ചേരി കാനൂര്‍വീട്ടില്‍ ശ്രീ സുരേഷ് ബാബുവാണ് (ആശാനികേതന്‍).കര്‍ണ്ണശപഥവും കിരാതവുമാണ് കഥകള്‍. ഈ പോസ്റ്റിടുംപോള്‍ കര്‍ണ്ണശപഥം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

Subscribe to:
Posts (Atom)






























