കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Thursday, April 26, 2012
തിരുവുത്സവം കൊടിയേറി
ഏപ്രില്‍ 24 ചൊവ്വാഴ്ച രാത്രി 8 നും 9നുമിടയ്ക്കാണ് ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറിയത്.
കൊടിയേറ്റു ദിനത്തിലെ ദൃശ്യങ്ങള്‍:

പുത്തന്‍തുറക്കാര്‍ കൊടിക്കയര്‍ ഘോഷയാത്രയായി കൊണ്ടുവരുന്നു
കൊടിക്കയറിന് ക്ഷേത്രോപദേശകസമിതി നല്കിയ സ്വീകരണം
കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക്
കൊടിക്കൂറയുമായി കൊയിപ്പുഴക്കാര് ക്ഷേത്രത്തിലേക്ക്
ശാസ്താവിനുമുന്നില്‍ ഉയര്‍ത്താനുള്ള കൊടിമരം കൊണ്ടുവരുന്നതിനായി തെക്കുംഭാഗം കരക്കാര് ആര്‍പ്പുവിളികളോടെ പുറപ്പെടുന്നു
തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടക്കുന്നു
Tags: Panackattodil temple, panakkattodil temple, Ulsavam, thalappoli 2012, thekkumbhagom, chavara thekkumbhagom, sri panackattodile temple ulsavam 2012, temples of kerala, chavara, south
Tuesday, April 24, 2012
പാവുന്പ ദേവീപീഠത്തില്‍ ദേവിമാര്‍ കണ്ടുമുട്ടി
പാവുന്പ:പനയ്ക്കറ്റോടില്ദേവിയും പാവുന്പദേവിയും പാവുന്പ ദേവീപീഠത്തില്‍ സംഗമിച്ചു. പോയവര്ഷത്തില്നിന്നും വ്യത്യസ്തമായി ഏറെ വൈകി ഇന്ന് രാവിലെ 8.20 ഓടെയാണ് ദേവീപ്രതിരൂപ സംഗമം നടന്നത്. ഇന്നലെ പനയ്ക്കറ്റോടില്‍ താലപ്പൊലിയുടെ അതേ സമയം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട പാവുന്പ ദേവി കോയിവിള, അയ്യന്‍കോയിക്കല്‍, പുത്തന്‍സങ്കേതം എന്നിവിടങ്ങളിലെ പറയെടുപ്പുകള്‍ കഴിഞ്ഞ് രാത്രി തന്നെ പാവുന്പ പാലത്തിന്റെ വടക്കു് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പനയ്ക്കറ്റോടില്‍ ദേവിയെ കാത്തിരിക്കുകയായിരുന്നു. കണ്ടുമുട്ടിയ ദേവിമാര്‍ പരസ്പരം മാലയണിയിക്കുകയും ആചാരപ്രകാരമുള്ള മറ്റ് ചടങ്ങുകള്‍ക്ക് ശേഷം യാത്രപറഞ്ഞു. ദേവീ പ്രതിരൂപ സംഗമം ദര്‍ശിക്കാന്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു പാവുന്പയില് അനുഭവപ്പെട്ടത്. ദേവിമാരെ കണ്ട് സായുജ്യമടയാന്‍ നൂറുകണക്കിന് ഭക്തര്‍ മണിക്കൂറുകള്‍ക്കു മുന്‍പേ ദേവീപീഠത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ കമ്മിറ്റിക്കാരും ഉത്സവത്തിന് നേതൃത്വം നല്‍കുന്നവരും ഏറെ ശ്രദ്ധിച്ചത് നല്ലൊരു മാതൃകയായി. ഏറെ വൈകി നടന്നു കൊണ്ടിരിക്കുന്ന താലപ്പൊലിയെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേരുവാന്‍ ഉച്ചയ്ക്ക് ഒരു മണിയെങ്കിലും ആകുമെന്ന് കരുതുന്നു.
വര്ഷാരാഹുല്-പനയ്ക്കറ്റോടില്ക്ഷേത്ര കന്യാവ്
ആതിര- പാവുന്പ ക്ഷേത്രകന്യാവ്
വര്ഷാരാഹുല്-പനയ്ക്കറ്റോടില്ക്ഷേത്ര കന്യാവ്
ആതിര- പാവുന്പ ക്ഷേത്രകന്യാവ്
ആയിരങ്ങള്‍ താലമെടുത്തു, പനയ്ക്കറ്റോടിലമ്മ നാടുകാണാനിറങ്ങി
ആയിരക്കണക്കിന് ബാലികമാരുടെ താലപ്പൊലിയുടെ അകന്പടിയോടെ പനയ്ക്കറ്റോടില്‍ ദേവി നാടുകാണാനിറങ്ങി. ദേവിയെ ഭക്തര്‍ ഇരുവീഥികളിലും അന്പൊലിപ്പറകളോട വരവേറ്റു. ഇന്ന് മദ്ധ്യാഹ്നത്തില്‍ മൂന്നരയോടെ പാണന്റെ ചെണ്ടയുടെ അകന്പടിയോടെ തെങ്ങഴുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണ്ണക്കുമിള ദേവിക്ക് സമര്‍പ്പിച്ചതോടെയാണ് താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചത്. കനത്ത ചൂട് വകവയ്ക്കാതെ അനേകം ഭക്തജനങ്ങള്‍ കന്യാരൂപിണിയായ ദേവിയെ കാണാന്‍ കാത്തുനിന്നു. സന്ധ്യയോടെ ഇടിയുടെയും മിന്നലിന്റെയും അകന്പടിയോടെ മഴയെത്തി. അന്തരീക്ഷം കനത്തമഴ പെയ്യുമെന്ന് തോന്നിച്ചെങ്കിലും അധികം ബുദ്ധിമുട്ടിക്കാതെ മഴ അകന്നു. വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുളങ്ങരവെളി ദേവീപീഠത്തില്‍ കുമാരി അശ്വതിയുടെ സംഗീതകച്ചേരിയും മഠത്തില്‍ മുക്കില്‍ വാദ്യസംഗീതമേളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്പോള്‍ താലപ്പൊലിയെഴുന്നള്ളത്ത് കുളങ്ങരവെളി ദേവീപീഠത്തില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. പോയവര്‍ഷത്തേക്കാള്‍ താമസിച്ച്. അന്പൊലിപ്പറകളുടെ ബാഹുല്യം ഇത്തവണയും പ്രകടമായിരുന്നു.






Monday, April 23, 2012
പനയ്ക്കറ്റോടിലമ്മ ഉത്സവപത്രം പ്രകാശനം ചെയ്തു
പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക - ഉത്സവപത്രം പ്രകാശനം ചെയ്തു. ഒരു വ്യാഴവട്ടമായി ദേവീ മാഹാത്മ്യം വിളംബരം ചെയ്യുന്ന ഈ പത്രത്തിന്റെ പന്ത്രണ്ടാമത് പതിപ്പാണ് ഈ വര്‍ഷം തിരുവാഭരണഘോഷയാത്രാദിവസം രാവിലെ ഈ വര്‍ഷത്തെ കന്യാവ് വര്‍ഷാ രാഹുല്‍ പ്രകാശനം ചെയ്തത്. പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഈ സൈറ്റിലുള്ള ലിങ്ക് വഴിയോ ഇവിടെ ക്ലിക്ക് ചെയ്തോ വായിക്കാവുന്നതാണ്.
തെക്കുംഭാഗത്ത് ഇപ്പോഴും വൈദ്യുതിതകരാര്‍
ഏപ്രില്‍ ഇരുപതാം തീയതി വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് തെക്കുംഭാഗത്ത് കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും അന്‍പതിലധികം വൈദ്യുതപോസ്റ്റുകള്‍ നശിക്കുകയും ചെയ്തു. ഇപ്പോഴും പല മേഖലകളിലും വൈദ്യുതി തടസ്സം നീങ്ങിയിട്ടില്ല. വൈദ്യുതി ലഭിച്ച സ്ഥലങ്ങളില്‍ തന്നെ ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നുമുണ്ട്. വൈദ്യുതി തകരാര്‍ മൂലം ഈ ബ്ലോഗ് സൈറ്റ് വേണ്ടവിധത്തില്‍ അപ് ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ദേവീഭക്തര്‍ സദയം ക്ഷമിക്കുക
Sunday, April 22, 2012
തിരുവുത്സവം വന്നെത്തി
പനയ്ക്കറ്റോടിലമ്മയുടെ തിരുസന്നിധിയിലേക്ക് ഈ വര്‍ഷത്തെ തിരുവുത്സവം
വന്നെത്തി. ദേവിയുടെ തിരുവാഭരണങ്ങള്‍ കൊല്ലം ആനന്ദവല്ലീശ്വരത്തുനിന്ന്
ഭക്തിപൂര്‍വ്വം ഇന്നലെ ക്ഷേത്രത്തിലെത്തിച്ചു. ദേവി തിരുവാഭരണങ്ങളണിഞ്ഞ്
ഇന്ന് രാവിലെ പൊങ്കാലദര്ശിച്ചു. ആയിരക്കണക്കിന് സ്ത്രീഭക്തജനങ്ങളാണ്
ദേവീസന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയടുപ്പുകള്‍ ക്ഷേത്രത്തിന്
കിഴക്ക് അലങ്കാരഗോപുരം വരെയെത്തി. 

പൊങ്കാല ദിനം വൈകിട്ട് ക്ഷേത്രത്തില്‍ സുദേവ് അവതരിപ്പിച്ച സോപാനസംഗീതം
Subscribe to:
Posts (Atom)














































