കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Wednesday, April 30, 2014
Tuesday, April 9, 2013
പനയ്ക്കറ്റോടില്‍ ഉത്സവം: തെക്കുംഭാഗത്ത് ഫ്ളക്സ് യുദ്ധം
ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് വിവിധ യുവജന സംഘടകളുടെ നേതൃത്വത്തില്‍ ഫ്ളക്സ് യുദ്ധമാണ് ഇപ്പോള്‍ തെക്കുംഭാഗത്ത് നടന്നു വരുന്നത്. ക്ഷേത്ര മൈതാനത്തും തെക്കുംഭാഗത്ത് വിവിധ പ്രദേശങ്ങളിലുമായി നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകളാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്സവം പരമാവധി ഗംഭീരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ ഫ്ളക്സ് മത്സരം.
ഇനി ഉത്സവ നാളുകള്‍
പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഏപ്രില്‍ 11-ാം തീയതി നടക്കുന്ന തിരുവാഭരണ ഘോഷയാത്രയോടെ ഉത്സവം ആരംഭിക്കും.
വിഷ്ണുപ്രിയ കന്യാവ്
താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി ഇടയോടില്‍ താഴെ പുതുവലില്‍ ഗോപകുമാരന്‍പിള്ളയുടെ ചെറുമകള്‍ വിഷ്ണുപ്രിയ (6) തിരഞ്ഞെടുത്തു. മാര്‍ച്ച് 29 വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിഷ്ണുപ്രിയയെ കന്യാവായി തിരഞ്ഞെടുത്തത്.
വിഷ്ണുപ്രിയ കന്യാവ്
താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി ഇടയോടില്‍ താഴെ പുതുവലില്‍ ഗോപകുമാരന്‍പിള്ളയുടെ ചെറുമകള്‍ വിഷ്ണുപ്രിയ (6) തിരഞ്ഞെടുത്തു. മാര്‍ച്ച് 29 വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിഷ്ണുപ്രിയയെ കന്യാവായി തിരഞ്ഞെടുത്തത്.
Friday, May 4, 2012
FOCUS - ഉത്സവം തീര്‍ന്നതറിയാതെ
പുലര്‍ച്ചെ പെയ്തമഴ ഒട്ടൊന്ന് തോര്‍ന്നതോടെ ഈര്‍പ്പം മുറ്റിയ പൂഴിയിലേക്ക് ഒന്ന് ചാഞ്ഞതാണ് ഈ പാവങ്ങള്‍. അതിനിടെ പുലരിയെത്തി. ദേവിയും മടങ്ങി. ഇതൊന്നുമറിയാതെ ഉത്സവരാവുകളിലെ ഉറക്കം മുഴവനും ഉറങ്ങിത്തീര്‍ക്കുകയാണിവര്‍. ഉണരുന്പോള്‍ ഒരു തിരുവുത്സവം കൂടി കടന്നുപോയെന്നോര്‍ത്ത് ഇവര്‍ വേദനിച്ചേക്കാം....., കുളങ്ങരവെളി ക്ഷേത്രമൈതാനത്തുനിന്നുള്ള കാഴ്ച

തീര്‍ത്ഥക്കുളത്തില്‍ ദേവി ആറാടി, തിരുവുത്സവത്തിന് സമാപനം
പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീതീര്‍ത്ഥക്കുളത്തില്‍ ആറാടിയതോടെ ഈ വര്‍ഷ ത്തെ തിരുവുത്സവത്തിന് സമാപനമായി. വണ്ടിക്കുതിരകളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഉദയാദിത്യപുരം ക്ഷേത്രം വഴി ദേവി അല്പം മുന്‍പ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തി.
ആറാട്ട് കഴിഞ്ഞ് ദേവി പനയ്ക്കറ്റോടിലേക്ക് തിരികെ എഴുന്നള്ളുന്നു
Subscribe to:
Posts (Atom)






















































