ദീപങ്ങളുടെ ഉത്സവമായി ഏഴാം ഉത്സവം
ചമയവിളക്കു ഘോഷയാത്രകള്‍ നിറം പകരുന്ന പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവദിനങ്ങളിലെ ഏഴാം ഉത്സവം അക്ഷരാര്‍ത്ഥത്തില്‍ ദീപങ്ങളുടെ ഉത്സവമായി മാറി.
മാലിഭാഗം പടിഞ്ഞാറ്റക്കരയില്‍ നിന്നും കിഴക്കേകരയില്‍ നിന്നും പുറപ്പെട്ട് ഉദയാദിത്യപുരം ശിവക്ഷേത്രത്തില്‍ ഒന്നിച്ച ഘോഷയാത്രയില്‍ അസംഖ്യം ബാലികമാര്‍ ചമയവിളക്കേന്തി ദേവീസന്നിധിയിലേക്ക് യാത്രയായി.
വിളക്കു കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു.
ഘോഷയാത്ര അല്പം മുന്‍പ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു.
നാല്പതോളം ഗജവീരന്മാരും മനോഹരമായ ഫ്ലോട്ടും ഘോഷയാത്രയ്ക്ക് ചാരുതയേകി.
ഘോഷയാത്രയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍
No comments:
Post a Comment