പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഏപ്രില്‍ 13-ാം തീയതി തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിക്കും. 14ന് രാവിലെ ആയിരങ്ങള്‍ ദേവീസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കും. വിഷുദിനത്തിലാണ് അമ്മ നാടുകാണാനിറങ്ങുന്ന താലപ്പൊലി മഹോത്സവം. ഏപ്രില്‍ 24 ന് പള്ളിവേട്ടയും 25ന് ആറാട്ടും നടക്കും. മേടത്തിലെ ഉത്രത്തിന് കൊടിയിറങ്ങത്തക്ക വിധത്തിലാണ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവം നടക്കുക. നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. ഇത്തവണ ഉത്രംനാള്‍ കൂടുതല്‍ നാഴിക വരുന്നത് 25-ാം തീയതിയാണ്.
താലപ്പൊലിക്കുള്ള കന്യാവിനെ ഏപ്രില്‍ 6 ന് ദീപാരാധനയ്ക്ക് ശേഷം ദേവീസന്നിധിയില്‍ വച്ച് തിരഞ്ഞെടുക്കും. പനയ്കറ്റോടിലമ്മ അര്‍ച്ചനാപത്രിക എന്ന തിരുവുത്സവ പത്രം പ്രസിദ്ധീകരണത്തിന്റെ പത്താം വര്‍ഷം ആഘോഷിക്കുന്നു എന്ന പ്രത്യേകതകൂടി ഈ വര്‍ഷത്തെ തിരുവുത്സവത്തിനുണ്ട്.
കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Tuesday, March 30, 2010
Sunday, January 31, 2010
പനയ്ക്കറ്റോടിലമ്മയ്ക്ക് സ്വര്‍ണ്ണക്കൊടിമരം

അതിപുരാതനവും പ്രശസ്തവുമായ ചവറതെക്കുംഭാഗം ശ്രീ പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ നിലവിലുള്ള കൊടിമരത്തിനു പകരം സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിക്കുവാന്‍ ബഹുമാനപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നിന്നും ഉത്തരവായവിവരം എല്ലാ ഭക്തജനങ്ങളേയും ഭക്തിപുരസ്സരം അറിയിച്ചുകൊള്ളുന്നു. നാടിന്‍റെയും ഭക്തജനങ്ങളുടെയും ഐശ്വര്യത്തിനും ക്ഷേമത്തിനും സ്വര്‍ണ്ണക്കൊടിമരനിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണ്. ഇതിനുവേണ്ടി ക്ഷേത്ര ഉപദേശകസമിതിയും സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണ കമ്മിറ്റിയും തീവ്രശ്രമത്തിലാണ്.
ഭക്തവത്സലയും സര്‍വ്വമംഗളദായിനിയുമായ ശ്രീ പനയ്കറ്റോടില്‍ദേവിയുടെ സ്വര്‍ണ്ണക്കൊടിമരനിര്‍മ്മാണം കാലവിളംബം കൂടാതെ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും നിര്‍ല്ലോഭമായ സഹായസഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തില്‍ അപേക്ഷിച്ചുകൊള്ളുന്നു.
മാന്യഭക്തജനങ്ങളുടെ സംഭാവനകള്‍ എസ്.ബി.ടി. ചവറതെക്കുംഭാഗം ബ്രാഞ്ചിലെ 67062286058 എന്ന അക്കൗണ്ടിലേക്കോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്കോ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
K. Sivasankara Pillai,
President,
Panackattodil Temple Swarnakodimara Nirmmana Committee,
Eswaran Vilayil,
Malibhagom,
Chavara South P.O.,
Kollam-691584

Thursday, June 18, 2009
പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം
ദക്ഷിണകേരളത്തിലെ പേരുകേട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്താണ് അതിപുരാതനമായ ഈ ഹൈന്ദവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് തെക്കുംഭാഗം. ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രം നിലകൊള്ളുന്ന ഈ ഗ്രാമത്തില്‍ പുരാതന കാലത്ത് ജനവാസം തീരെ കുറവായിരുന്നു. ഒരിക്കല്‍ ദേശാന്തിരയായി ചുറ്റിത്തിരഞ്ഞ ഒരു നന്പൂതിരി യുവാവ് തന്‍റെ യാത്രയ്ക്കിടെ ഈ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. തച്ചുശാസ്ത്രത്തില്‍ അതി നിപുണനായിരുന്ന കോയിപ്പുറത്ത് നന്പീശനാശാരിയും നന്പൂതിരിയുവാവുമായി കണ്ടുമുട്ടാന്‍ ഇടയായി. ഈഗ്രാമത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ച് അവര്‍ സംസാരിച്ചു. ആശാരി നിര്‍മ്മിച്ച ആരൂഢത്തില്‍ ഭദ്രകാളി പ്രതിഷ്ഠ നിര്‍വഹിച്ച് നന്പൂതിരി ശാന്തിക്കാരനായി അവിടെ കഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍, മണ്ഡപം, ചുറ്റന്പലം, ബലിക്കല്‍പ്പുര തുടങ്ങിയവ നിര്‍മ്മിച്ചു. ക്ഷേത്രം പ്രശസ്തമായതോടെ ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാനും തുടങ്ങി. തെക്കുംഭാഗത്ത് വളയാപ്പള്ളില്‍ കുടുംബവക സ്ഥലത്തായിരുന്നു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് മഞ്ഞിപ്പുഴ തന്പുരാനായിരുന്നെന്ന് ചില രേഖകളില്‍ കാണുന്നുണ്ട്.
കൊല്ല വര്‍ഷം 1121ല്‍ (1946ല്‍ ) ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി.

Tuesday, May 5, 2009
ദേവിക്ക് ഇന്ന് തിരുവാറാട്ട്
പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീപീഠത്തില്‍ ആറാട്ടിനായി എത്തുന്ന ആറാട്ടുമഹോത്സവം ഇന്നാണ്. മാലിഭാഗം കിഴക്കേകരക്കാരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉത്സവം നടത്തുന്നത്. രാവിലെ ക്ഷേത്രത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കൊടിയിറക്ക് ചടങ്ങ് നടക്കും. വൈകിട്ട് കുളങ്ങരവെളി മൈതാനത്ത് നടക്കുന്ന കെട്ടുകാഴ്ച എല്ലാകരക്കാരും ചേര്‍ന്നാണ് നടത്തുന്നത്. രാത്രി എട്ടുമണിക്ക് തീര്‍ത്ഥക്കുളത്തില്‍ തിരുവാറാട്ട് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. വെളുപ്പിന് ബാലികമാരുടെ താലപ്പൊലി അകന്പടിയോടെ ദേവി ഉദയാദിത്യപുരം ശിവക്ഷേത്രം വഴി തിരിച്ച് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.
Monday, May 4, 2009
ഇന്ന് പള്ളിവേട്ട മഹോത്സവം
വടക്കുംഭാഗം കരക്കാരുടെ നേതൃത്വത്തിലാണ് പള്ളിവേട്ട മഹോത്സവം നടത്തുന്നത്. ക്ഷേത്രത്തിലെ സാധാരണ പരിപാടികള്‍ക്കു പുറമേ അന്‍പതോളം ഗജവീരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ച ഉണ്ടായിരിക്കും. പോയവര്‍ഷം മുതല്‍ പള്ളിവേട്ടയ്ക്ക് എടുപ്പുകുതിരയും തയ്യാറാക്കുന്നുണ്ട്. കെട്ടുകാഴ്ച വൈകിട്ട് 3 മണിക്ക് വടക്കുംഭാഗം ശ്രീ അമ്മയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. രാത്ര 7മുതല്‍ 12.30 വരെ സേവ. ചമയവിളക്ക് ഘോഷയാത്ര 8 മണിക്ക് അമ്മയാര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.12.30 മുതല്‍ പള്ളിവേട്ടയെഴുന്നള്ളത്ത്. രാത്രി 1 മണിമുതല്‍ നാടകം- അച്ഛനിവിടെ സുഖമാണ്, അവതരണം-ഗീഥാ കമ്മ്യൂണിക്കേഷന്‍സ്.
Sunday, May 3, 2009
Saturday, May 2, 2009
ദീപങ്ങളുടെ ഉത്സവമായി ഏഴാം ഉത്സവം
ചമയവിളക്കു ഘോഷയാത്രകള്‍ നിറം പകരുന്ന പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവദിനങ്ങളിലെ ഏഴാം ഉത്സവം അക്ഷരാര്‍ത്ഥത്തില്‍ ദീപങ്ങളുടെ ഉത്സവമായി മാറി. മാലിഭാഗം പടിഞ്ഞാറ്റക്കരയില്‍ നിന്നും കിഴക്കേകരയില്‍ നിന്നും പുറപ്പെട്ട് ഉദയാദിത്യപുരം ശിവക്ഷേത്രത്തില്‍ ഒന്നിച്ച ഘോഷയാത്രയില്‍ അസംഖ്യം ബാലികമാര്‍ ചമയവിളക്കേന്തി ദേവീസന്നിധിയിലേക്ക് യാത്രയായി. വിളക്കു കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ഘോഷയാത്ര അല്പം മുന്‍പ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. നാല്പതോളം ഗജവീരന്മാരും മനോഹരമായ ഫ്ലോട്ടും ഘോഷയാത്രയ്ക്ക് ചാരുതയേകി. ഘോഷയാത്രയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍

ഇന്ന് ഏഴാം ഉത്സവം (മേയ് 2 ശനിയാഴ്ച)
ഈ വര്‍ഷത്തെ ഏഴാം ഉത്സവം മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. രാവിലെ വിളക്കിനെഴുന്നള്ളിപ്പ് ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് കാഴ്ചശീവേലി രാത്രി സേവ. രാത്രി 7.30 മുതല്‍ നിറപ്പകിട്ടാര്‍ന്ന ചമയവിളക്ക് ഘോഷയാത്ര ഗജവീരന്മാരുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടുകൂടി കുളങ്ങരവെളി ദേവീപീഠസന്നിധിയില്‍ നിന്നും ആരംഭിച്ച് പനവിള ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഘോഷയാത്ര ശിവക്ഷേത്രത്തില്‍ എത്തിച്ചേരുന്പോള്‍ മാലിഭാഗം കിഴക്കേകരയുടെ ചമയവിളക്കും അതിനൊപ്പം ചേരുന്നു. രാത്രി 12.30 മുതല്‍ അടൂര്‍ വിശ്വകല അവതരിപ്പിക്കുന്ന ഡ്രാമസ്ക്കോപ്പ് നൃത്തനാടകം ദേവീപുരാണം.
Friday, May 1, 2009
ആറാം ഉത്സവം ഭക്തിസാന്ദ്രമായി
ഗജവീരന്മാര്‍ പ്രവഹിക്കുന്നു
കരയുത്സവങ്ങള്‍ തുടങ്ങുന്ന ആറാം ഉത്സവം മുതല്‍ ക്ഷേത്രത്തിലേക്ക് ഗജവീരന്മാരുടെ ഒഴുക്കാണ് സാധാരണ കണ്ടുവരുന്നത്. ഈ വര്‍ഷവും പതിവ് തെറ്റിയില്ല. രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഗജവീരന്മാര്‍ എത്തി തുടങ്ങി. ഉദ്യോഗപ്രാപ്തിക്കും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഭക്തജനങ്ങള്‍ ഉത്സവത്തിന് ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്ന പതിവ് പണ്ടേയുണ്ട്. ഭക്തവത്സലയായ ദേവിയുടെ അനുഗ്രഹം ലഭ്യമാകുന്നതിന്‍റെ ഉത്തമോദാഹരണങ്ങളാണ് ഉത്സവദിനങ്ങളില്‍ ഗജവീരന്മാരുടെ ആധിക്യം കണ്ടുവരുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഗജവീരന്മാര്‍ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ഭഗവതിയെ വന്ദിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി നേര്‍ച്ച നടത്തുന്ന ഭക്തരുടെ ഗൃഹങ്ങളിലേക്ക് യാത്രയായി. ഇനി വൈകിട്ട് ചമയവിളക്കുഘോഷയാത്രയ് ക്കൊപ്പം അവ ക്ഷേത്രത്തിലേക്കെത്തും.

ഇന്ന് (മേയ് 1) ആറാം ഉത്സവം
കരയോഗ നേതൃത്വത്തിലുള്ള ഉത്സവങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ഈ ഉത്സവദിവസങ്ങളുടെ പ്രത്യേകത നയനാനന്ദകരമായ ചമയവിളക്ക്
ഘോഷയാത്രകള്‍ ഉണ്ടെന്നുള്ളതാണ്. നടുവത്തുചേരി കരക്കാരുടെ നേതൃത്വത്തിലുള്ള ഉത്സവമായ ഇന്ന്ക്ഷേത്രത്തില്‍ വിവിധ പരിപാടികളാണ് ഉള്ളത്.അന്നദാനം ,കാഴ്ച ശീവേലി, സേവ തുടങ്ങിയവയക്ക് പുറമേ വൈകിട്ട് ഏഴുമണിമുതല്‍ മനോഹരമായ ചമയവിളക്ക് ഘോഷയാത്ര യും ഉണ്ടായിരിക്കുന്നതാണ്. കുളങ്ങരവെളി ദേവീപീഠസന്നിധിയില്‍ നിന്നും വിവിധ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകന്പടിയോടെ പുറപ്പെടുന്ന ചമയവിളക്ക് ഘോഷയാത്ര പൊന്നോടില്‍ മുക്ക്, അഴകത്ത് മുക്ക്, കുളങ്ങരവെളി ദേവീപീഠം, ഉദയാദിത്യപുരം ശിവക്ഷേത്രം എന്നിവിടങ്ങളിലൂടെ ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാത്ര 12 മണിമുതല്‍ നാടകം, കൊല്ലം വിശ്വഭാവന അവതരിപ്പിക്കുന്ന അവതാരപുരുഷന്‍ .

Subscribe to:
Posts (Atom)

മാലിഭാഗം 