Friday, May 4, 2012

ഗജവീരന്മാര്‍ മടങ്ങി


ഉത്സവം സമാപിച്ചതോടെ,  തിട ന്പേറ്റിയിരുന്ന ഗജവീരന്മാരും മടങ്ങി

FOCUS - ഉത്സവം തീര്‍ന്നതറിയാതെ

പുലര്‍ച്ചെ പെയ്തമഴ ഒട്ടൊന്ന് തോര്‍ന്നതോടെ ഈര്‍പ്പം മുറ്റിയ പൂഴിയിലേക്ക് ഒന്ന് ചാഞ്ഞതാണ് ഈ പാവങ്ങള്‍. അതിനിടെ പുലരിയെത്തി. ദേവിയും മടങ്ങി. ഇതൊന്നുമറിയാതെ ഉത്സവരാവുകളിലെ ഉറക്കം മുഴവനും ഉറങ്ങിത്തീര്‍ക്കുകയാണിവര്‍. ഉണരുന്പോള്‍ ഒരു തിരുവുത്സവം കൂടി കടന്നുപോയെന്നോര്‍ത്ത് ഇവര്‍ വേദനിച്ചേക്കാം....., കുളങ്ങരവെളി ക്ഷേത്രമൈതാനത്തുനിന്നുള്ള കാഴ്ച


തീര്‍ത്ഥക്കുളത്തില്‍ ദേവി ആറാടി, തിരുവുത്സവത്തിന് സമാപനം

പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീതീര്‍ത്ഥക്കുളത്തില്‍ ആറാടിയതോടെ ഈ വര്‍ഷ ത്തെ തിരുവുത്സവത്തിന് സമാപനമായി. വണ്ടിക്കുതിരകളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഉദയാദിത്യപുരം ക്ഷേത്രം വഴി ദേവി അല്പം മുന്‍പ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തി.


 ആറാട്ട് കഴിഞ്ഞ് ദേവി പനയ്ക്കറ്റോടിലേക്ക് തിരികെ എഴുന്നള്ളുന്നു

ആറാട്ട് മഹോത്സവം

ദേവി തിരുവാറാട്ടിനായി കുളങ്ങരവെളി ദേവീപീഠത്തിലേക്കെഴുന്നള്ളുന്നു.





പള്ളിവേട്ട മഹോത്സവം










Wednesday, May 2, 2012

മട്ടന്നൂര്‍ കൊട്ടിക്കയറി, എട്ടാം ഉത്സവത്തിന് പൂരത്തിളക്കം

ഗജവീരന്മാര്‍ അണിനിരന്ന ആനയൂട്ടും  മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായന്പകയും പനയ്ക്കറ്റോടില്‍ക്ഷേത്രത്തിലെ എട്ടാംഉത്സവ സായാഹ്നത്തിന് പൂരത്തിളക്കം പകര്‍ന്നു. തായന്പക തെക്കുംഭാഗത്തെ ഉത്സവപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്  നല്കിയത്.

എട്ടാം ഉത്സവം - ആനയൂട്ട്


ആറാം ഉത്സവകാഴ്ചകള്‍


ഏഴാഉത്സവത്തിന് മാലിഭാഗം കിഴക്കേ കരക്കാര്‍ നാല്പത്തിരുനാഴി അളക്കുന്നു



ചമയവിളക്കെഴുന്നള്ളത്ത് കുളങ്ങരവെളി ദേവീപീഠത്തില്‍ എത്തിയപ്പോള്‍

 









Footer

Template Information

Template Updates