Monday, March 27, 2023

2023 ലെ, പനയ്ക്കറ്റോടിൽ ക്ഷേത്രോത്സവം സമാഗതമാവുന്നു

 ചവറ തെക്കുംഭാഗം മേജർ ശ്രീ പനയ്ക്കറ്റോടിൽ ഭഗവതീക്ഷേത്രത്തിലെ ഈ വർഷത്തെ (2023) തിരുവുത്സവം ഏപ്രിൽ മാസത്തിൽ നടക്കും. ഉത്സവവിശേഷങ്ങൾ ഈ ബ്ലോഗ് സൈറ്റിലൂടെ പങ്കുവെയക്കുന്നതായിരിക്കും.

Thursday, April 30, 2015

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ 2015 ലെ ഉത്സവത്തോടനുബന്ധിച്ച് പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാ പത്രിക നടത്തിയ പുരാണപ്രശ്നോത്തരിയിലെ ചോദ്യങ്ങളും ഉത്തരങ്ങളും















ഉത്തരങ്ങള്‍

1. എ) തിരുവാര്‍പ്പ് ക്ഷേത്രം
2. എ) ശിവന്‍
3. ഡി) മരങ്ങള്‍
4. ബി) ഗ്രന്ഥികന്‍
5. ബി) കഴുത
6. സി) ശുകന്‍
7. സി) ഓം നമോ ഭഗവതേ വാസുദേവായ നമഃ

Wednesday, April 29, 2015

പനയ്ക്കറ്റോടിലമ്മ ഉത്സവപത്രം 2015

https://drive.google.com/file/d/0Bw8NslNgOvD_a1hIU2NwMkx6UlE/view?usp=sharing

Wednesday, April 30, 2014

Tuesday, April 9, 2013

പനയ്ക്കറ്റോടില്‍ ഉത്സവം: തെക്കുംഭാഗത്ത് ഫ്ളക്സ് യുദ്ധം

ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് വിവിധ യുവജന സംഘടകളുടെ നേതൃത്വത്തില്‍ ഫ്ളക്സ് യുദ്ധമാണ് ഇപ്പോള്‍ തെക്കുംഭാഗത്ത് നടന്നു വരുന്നത്. ക്ഷേത്ര മൈതാനത്തും തെക്കുംഭാഗത്ത് വിവിധ പ്രദേശങ്ങളിലുമായി നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകളാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്സവം പരമാവധി ഗംഭീരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ ഫ്ളക്സ് മത്സരം.









ഇനി ഉത്സവ നാളുകള്‍

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഏപ്രില്‍ 11-ാം തീയതി നടക്കുന്ന തിരുവാഭരണ ഘോഷയാത്രയോടെ ഉത്സവം ആരംഭിക്കും.

വിഷ്ണുപ്രിയ കന്യാവ്

താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി ഇടയോടില്‍ താഴെ പുതുവലില്‍ ഗോപകുമാരന്‍പിള്ളയുടെ ചെറുമകള്‍ വിഷ്ണുപ്രിയ (6) തിരഞ്ഞെടുത്തു. മാര്‍ച്ച് 29 വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷം  ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിഷ്ണുപ്രിയയെ കന്യാവായി തിരഞ്ഞെടുത്തത്.


Friday, May 4, 2012

ഗജവീരന്മാര്‍ മടങ്ങി


ഉത്സവം സമാപിച്ചതോടെ,  തിട ന്പേറ്റിയിരുന്ന ഗജവീരന്മാരും മടങ്ങി

FOCUS - ഉത്സവം തീര്‍ന്നതറിയാതെ

പുലര്‍ച്ചെ പെയ്തമഴ ഒട്ടൊന്ന് തോര്‍ന്നതോടെ ഈര്‍പ്പം മുറ്റിയ പൂഴിയിലേക്ക് ഒന്ന് ചാഞ്ഞതാണ് ഈ പാവങ്ങള്‍. അതിനിടെ പുലരിയെത്തി. ദേവിയും മടങ്ങി. ഇതൊന്നുമറിയാതെ ഉത്സവരാവുകളിലെ ഉറക്കം മുഴവനും ഉറങ്ങിത്തീര്‍ക്കുകയാണിവര്‍. ഉണരുന്പോള്‍ ഒരു തിരുവുത്സവം കൂടി കടന്നുപോയെന്നോര്‍ത്ത് ഇവര്‍ വേദനിച്ചേക്കാം....., കുളങ്ങരവെളി ക്ഷേത്രമൈതാനത്തുനിന്നുള്ള കാഴ്ച


തീര്‍ത്ഥക്കുളത്തില്‍ ദേവി ആറാടി, തിരുവുത്സവത്തിന് സമാപനം

പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീതീര്‍ത്ഥക്കുളത്തില്‍ ആറാടിയതോടെ ഈ വര്‍ഷ ത്തെ തിരുവുത്സവത്തിന് സമാപനമായി. വണ്ടിക്കുതിരകളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഉദയാദിത്യപുരം ക്ഷേത്രം വഴി ദേവി അല്പം മുന്‍പ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തി.


 ആറാട്ട് കഴിഞ്ഞ് ദേവി പനയ്ക്കറ്റോടിലേക്ക് തിരികെ എഴുന്നള്ളുന്നു

Footer

Template Information

Template Updates