Wednesday, May 4, 2011

തിരുവുത്സവത്തിന് കൊടിയേറി


 പനയ്ക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി 8 മണികഴികെ ക്ഷേത്രം തന്ത്രി മുടപ്പിലാപ്പിള്ളി മഠത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠരരു ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.

താലപ്പൊലി സമാപിച്ചു. ഇന്ന് തൃക്കൊടിയേറ്റ്

ഇന്നലെ 2.45 നാണ് ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചത്. 3 മണിമുതല്‍ രാഹുകാലമായതിനാലാണ് ഇത്തവണ നേരത്തെ എഴുന്നള്ളത്ത് തുടങ്ങിയത്. നൂറു കണക്കിന് ബാലികമാര്‍ ദേവിക്ക് അകന്പടിയായി താലപ്പൊലിയുമായി നാലുകരകളും വലംവച്ചു. നാലുകരകളും സന്ദര്‍ശിച്ച ദേവി ഇന്ന് 11.30ഓടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി.









Tuesday, May 3, 2011

ഇന്ന് (മെയ് 3)താലപ്പൊലി


താലപ്പൊലിയെഴുന്നള്ളത്ത് ഉച്ചയ്ക്ക് 2.45ന് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു. ഉത്സവം അറിയിച്ചുകൊണ്ടുള്ള ഊരുവലത്തിനായി മൂത്താലില്‍ കാരണവര്‍ വീക്ക് ചെണ്ടയുടെ അകന്പടിയുമായി അല്പസമയം മുന്പ് ക്ഷേത്രത്തില്‍ നിന്നും യാത്രതിരിച്ചു.

ക്ഷേത്രത്തില്‍ ദീപക്കാഴ്ചയും പൂമുടലും


‍ ക്ഷേത്രത്തില്‍ പൊങ്കാലദിവസം വൈകിട്ട് നയനാനന്ദകരമായ ദീപക്കാഴ്ചയും ദേവിക്ക് ഭക്തരുടെ നേര്‍ച്ചയായി പൂമുടലും നടന്നു. തുടര്‍ന്ന് ഏവൂര്‍ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ വിവിധ സംഗീതവാദ്യോപകരണങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ജുഗല്‍ബന്ധിയും അരങ്ങേറി.

Monday, May 2, 2011

പൊങ്കാലക്കലങ്ങള്‍ നിറഞ്ഞുതുളുന്പി, ദേവിയുടെ അനുഗ്രഹവും


പനയ്ക്കറ്റോടിലമ്മയുടെ തിരുസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങളാണ് ഇന്നെത്തിയത്. പൊങ്കാലയടുപ്പുകള്‍ ക്ഷേത്രത്തിന് കിഴക്ക് അലങ്കാരഗോപുരവും കടന്ന് റോഡിലേക്ക് നീണ്ടു. വെളുപ്പിന്3 മണിക്ക് മഴപെയ്തത് ആശങ്ക പരത്തിയെങ്കിലും രാവിലെ പ്രസന്നമായ കാലവസ്ഥയായിരുന്നു. തിരുവാഭരണവിഭൂഷിതയായ പൊന്നുതന്പുരാട്ടിയുടെ മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് നിര്‍വൃതിയോടെ ഭക്തര്‍ മടങ്ങി.






.

പനയ്ക്കറ്റോടില്‍ പൊന്നമ്മ തിരുവാഭരണ വിഭൂഷിതയായി

ദേവിയുടെ തങ്കയങ്കിയും തിരുവാഭരണങ്ങളും ഭക്ത്യാദരപൂര്‍വ്വം ഇന്നലെ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്നെത്തിച്ചു. തിരുവാഭരണഘോഷയാത്രയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുത്തു. ഘോഷയാത്ര കടന്നു വന്ന വീഥികളില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആനന്ദവല്ലീശ്വരത്തുനിന്നും പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രാത്രി 10.40 ആയി. തുര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. കൊറ്റംകുളങ്ങരയില്‍ നിന്ന് തെക്കുംഭാഗത്തേക്കുള്ള യാത്രയിലാണ് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്.





പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക പ്രകാശനം ചെയ്തു.


ഈ പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക-ഉത്സവപത്രം ഇന്നലെ രാവിലെ 7.30 ന് ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവ് അവന്തിക എസ്.കുമാര്‍ പ്രകാശനം ചെയ്തു. ക്ഷേത്ര ശ്രീകോവിലില്‍ ദേവിയുടെ തിരുമുന്പില്‍ പൂജിച്ച പത്രം മേല്‍ശാന്തി കന്യാവിന് കൈമാറുകയായിരുന്നു. ചടങ്ങില്‍ അര്‍ച്ചനാപത്രികയുടെ പിന്നണിപ്രവര്‍ത്തകരും ക്ഷേത്രം അഡ്വൈസറി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു. 2001ലാണ് അര്‍ച്ചനാപത്രിക പ്രസിദ്ധീകരണമാരംഭിച്ചത്. 11വര്‍ഷം പിന്നിടുന്പോള്‍ പതിനയ്യായിരത്തില്‍പ്പരം കോപ്പികളുമായി ജനമനസ്സുകളില്‍ ഭക്തിയുടെ പ്രകാശം പരത്തി മുന്നേറുകയാണ് അര്‍ച്ചനാപത്രിക. അര്‍ച്ചനാപത്രിക ഓണ്‍ലൈനായി വായിക്കുവാന്‍ സന്ദര്‍ശിക്കുക

Saturday, April 30, 2011

അവന്തിക എസ്. കുമാര്‍ കന്യാവാകും

പനയ്ക്കറ്റോടിലന്പലത്തിലെ താലപ്പൊലിയെഴുന്നള്ളത്തിനുള്ള ഈ വര്‍ഷത്തെ കന്യാവാകുവാനുള്ള അനുഗ്രഹം ലഭിച്ചത്, തെക്കുംഭാഗം വളയാപ്പള്ളില്‍ വീട്ടില്‍ ശ്രീകുമാറിന്‍റെയും സന്ധ്യയുടെയും മകള്‍ അവന്തിക എസ്. കുമാറിനാണ്. ദേവി പണ്ട് ദേശരക്ഷയ്ക്കുവേണ്ടി നടത്തിയ ഊരുവലത്തിന്‍റെ സ്മാരകമായി ആണ്ടുതോറും

ഉത്സവാരംഭത്തിന്‍റെ തലേദിവസം നാലുകരകളിലെയും കന്യകമാരുടെ താലപ്പൊലിയോടുകൂടി ദേവിയെ ഊരുവലത്തായി എഴുന്നള്ളിക്കുന്നു. ക്ഷേത്രം നില്‍ക്കുന്ന കരയിലെ ഒരു ബാലികയെ ദേവിയായി സങ്കല്‍പ്പിച്ചാണ് താലപ്പൊലിയെഴുന്നള്ളത്ത് നടത്തുന്നത്. ഈ ബാലികയെ കന്യാവ് എന്ന് വിളിക്കുന്നു.

തിരുവുത്സവം വന്നെത്തി

പനയ്ക്കറ്റോടില്‍ പൊന്നന്പലത്തിലേക്ക് ഈ വര്‍ഷത്തെ ഉത്സവം വന്നെത്തി. നാളെ (മെയ്1) തിരുവാഭരണഘോഷയാത്ര മുതല്‍ 13 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് പനയ്ക്കറ്റോടില്‍ തിരുവുത്സവം.
മെയ്2 -പൊങ്കാലമഹോത്സവം, മെയ്3 -താലപ്പൊലി മഹോത്സവം, മെയ്4 -തൃക്കൊടിയേറ്റ്(ഒന്നാം ഉത്സവം, മെയ്5-രണ്ടാം ഉത്സവം, ക്ഷേത്രത്തില്‍ അന്ന് മേജര്‍സെറ്റ് കഥകളി, മെയ്6-മൂന്നാം ഉത്സവം , വാഹനഘോഷയാത്ര മെയ്7-മെയ്-8 നാലാം ഉത്സവവും അഞ്ചാംഉത്സവവു മെയ്9, 10ആറും ഏഴും ഉത്സവങ്ങള്‍, മെയ്11-എട്ടാം ഉത്സവം, ഉത്സവബലി, അന്നദാനം, ആനയൂട്ട്, കാഴ്ചശീവേലി, മെയ്12-പള്ളിവേട്ടമഹോത്സവം 50ല്‍പ്പരം ഗജവീരന്മാര്‍ അണിനിരക്കുന്ന ഗംഭീര കെട്ടുകാഴ്ച, മെയ്13-ആറാട്ട് മഹോത്സവം

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം എന്ന ഭക്തരുടെ സ്വപ്നം സഫലമായി.ഏപ്രില്‍ 20 ബുധനാഴ്ച രാവിലെ 9 ന് ക്ഷേത്രം തന്ത്രി, മുടപ്പിലാപ്പിള്ളി മനയ്ക്കല്‍ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തങ്കധ്വജസ്തംഭം
പ്രതിഷ്ഠിച്ചത്. ഒന്നേകാല്‍ കോടി രൂപയായിരുന്നു കൊടിമരനിര്‍മ്മാണത്തിന് വേണ്ടി വന്നത്. ഭക്തജനങ്ങളുടെ വിഹിതമായി ക്ഷേത്രോപദേശകസമിതി 61 ലക്ഷം രൂപ ദേവസ്വബോര്‍ഡില്‍ അടച്ചു. 5 കിലോ 150 ഗ്രാം തങ്കം, 6 കിലോ വെള്ളി, 300 കിലോ ചെന്പ് എന്നിവ കൊടിമരം സ്വര്‍ണ്ണം പൊതിയാനായി ഉപയോഗിച്ചു. കോണ്‍ക്രീറ്റില്‍ തീര്‍ത്ത 11.40 മീറ്റര്‍ പൊക്കമുള്ള കൊടിമരം നിറയ്ക്കാനായി തങ്കം പൊതിഞ്ഞ 17 പറകളും 17 വെണ്ടയങ്ങളും ഒപ്പം അഷ്ടദിക്പാലകര്‍, മണിപ്പലക, മീരകാണ്ഡം, മകരത്തല, വാഹനം തുടങ്ങി 28 ഓളം തങ്കം പൊതിഞ്ഞഭാഗങ്ങള്‍ വേറയുമുണ്ട്. 24 കാരറ്റ് തങ്കമാണ് കൊടിമരം പൊതിയാനായി ഉപയോഗിച്ചിട്ടുള്ളത്.

Footer

Template Information

Template Updates