Saturday, April 30, 2011

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരം എന്ന ഭക്തരുടെ സ്വപ്നം സഫലമായി.ഏപ്രില്‍ 20 ബുധനാഴ്ച രാവിലെ 9 ന് ക്ഷേത്രം തന്ത്രി, മുടപ്പിലാപ്പിള്ളി മനയ്ക്കല്‍ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തങ്കധ്വജസ്തംഭം
പ്രതിഷ്ഠിച്ചത്. ഒന്നേകാല്‍ കോടി രൂപയായിരുന്നു കൊടിമരനിര്‍മ്മാണത്തിന് വേണ്ടി വന്നത്. ഭക്തജനങ്ങളുടെ വിഹിതമായി ക്ഷേത്രോപദേശകസമിതി 61 ലക്ഷം രൂപ ദേവസ്വബോര്‍ഡില്‍ അടച്ചു. 5 കിലോ 150 ഗ്രാം തങ്കം, 6 കിലോ വെള്ളി, 300 കിലോ ചെന്പ് എന്നിവ കൊടിമരം സ്വര്‍ണ്ണം പൊതിയാനായി ഉപയോഗിച്ചു. കോണ്‍ക്രീറ്റില്‍ തീര്‍ത്ത 11.40 മീറ്റര്‍ പൊക്കമുള്ള കൊടിമരം നിറയ്ക്കാനായി തങ്കം പൊതിഞ്ഞ 17 പറകളും 17 വെണ്ടയങ്ങളും ഒപ്പം അഷ്ടദിക്പാലകര്‍, മണിപ്പലക, മീരകാണ്ഡം, മകരത്തല, വാഹനം തുടങ്ങി 28 ഓളം തങ്കം പൊതിഞ്ഞഭാഗങ്ങള്‍ വേറയുമുണ്ട്. 24 കാരറ്റ് തങ്കമാണ് കൊടിമരം പൊതിയാനായി ഉപയോഗിച്ചിട്ടുള്ളത്.

No comments:

Footer

Template Information

Template Updates