
കൊടിക്കൂറയുമായി കോയിപ്പുഴ കുടുംബക്കാര്‍ ക്ഷേത്രത്തിലേക്ക് വരുന്നു

കൊടിമരം കൊണ്ടുവരുവാനായി തെക്കുംഭാഗം കരക്കാര്‍ ആര്‍പ്പുവിളികളുമായി വടക്കുംഭാഗം കരയിലേക്ക് പോകുന്നു.

കൊടിമരത്തിനായി കണ്ടെത്തിയ കമുക് പിഴുന്നതിനു മുന്‍പ് തച്ചന്‍ പൂജകള്‍ ചെയ്യുന്നു. തുടര്‍ന്ന് നാളീകേരമുറിയില്‍ വെള്ളമൊഴിച്ച് അതില്‍ ഒരു നെന്മണിയും തെച്ചിപ്പൂവിതളുമിട്ട് ലക്ഷണം നോക്കുന്നതാണ് കീഴ്പ്പതിവ്. ഇത്തവണ ലക്ഷണം നോക്കിയപ്പോള്‍ പൂവിതള്‍ മേടം രാശിയില്‍ നിന്നതിനാല്‍ ഉത്സവദിനങ്ങള്‍ അത്യധികം ശുഭമായിരിക്കുമെന്ന് തച്ചന്‍ അറിയിച്ചു.

കമുകില്‍ തച്ചന്‍ ചന്ദ്രക്കല, ചക്രം, ശംഖ് എന്നിവ കൊത്തുന്നു.

കൊടിമരവും തോളിലേറ്റി തെക്കുംഭാഗം കരക്കാര്‍ ആര്‍പ്പുവിളികളുമായി ക്ഷേത്രത്തിലേക്ക്...
No comments:
Post a Comment