Tuesday, April 24, 2012

പാവുന്പ ദേവീപീഠത്തില്‍ ദേവിമാര്‍ കണ്ടുമുട്ടി

പാവുന്പ:പനയ്ക്കറ്റോടില്‍ദേവിയും പാവുന്പദേവിയും പാവുന്പ ദേവീപീഠത്തില്‍ സംഗമിച്ചു. പോയവര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഏറെ വൈകി ഇന്ന് രാവിലെ 8.20 ഓടെയാണ് ദേവീപ്രതിരൂപ സംഗമം നടന്നത്. ഇന്നലെ പനയ്ക്കറ്റോടില്‍ താലപ്പൊലിയുടെ അതേ സമയം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട പാവുന്പ ദേവി കോയിവിള, അയ്യന്‍കോയിക്കല്‍, പുത്തന്‍സങ്കേതം എന്നിവിടങ്ങളിലെ പറയെടുപ്പുകള്‍ കഴിഞ്ഞ് രാത്രി തന്നെ പാവുന്പ പാലത്തിന്‍റെ വടക്കു് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പനയ്ക്കറ്റോടില്‍ ദേവിയെ കാത്തിരിക്കുകയായിരുന്നു. കണ്ടുമുട്ടിയ ദേവിമാര്‍ പരസ്പരം മാലയണിയിക്കുകയും ആചാരപ്രകാരമുള്ള മറ്റ് ചടങ്ങുകള്‍ക്ക് ശേഷം യാത്രപറഞ്ഞു. ദേവീ പ്രതിരൂപ സംഗമം ദര്‍ശിക്കാന്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു പാവുന്പയില്‍ അനുഭവപ്പെട്ടത്. ദേവിമാരെ കണ്ട് സായുജ്യമടയാന്‍ നൂറുകണക്കിന് ഭക്തര്‍ മണിക്കൂറുകള്‍ക്കു മുന്‍പേ ദേവീപീഠത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ കമ്മിറ്റിക്കാരും ഉത്സവത്തിന് നേതൃത്വം നല്‍കുന്നവരും ഏറെ ശ്രദ്ധിച്ചത് നല്ലൊരു മാതൃകയായി. ഏറെ വൈകി നടന്നു കൊണ്ടിരിക്കുന്ന താലപ്പൊലിയെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേരുവാന്‍ ഉച്ചയ്ക്ക് ഒരു മണിയെങ്കിലും ആകുമെന്ന് കരുതുന്നു.









 വര്‍ഷാരാഹുല്‍-പനയ്ക്കറ്റോടില്‍ക്ഷേത്ര കന്യാവ്
ആതിര- പാവുന്പ ക്ഷേത്രകന്യാവ്

No comments:

Footer

Template Information

Template Updates