Tuesday, April 24, 2012

ആയിരങ്ങള്‍ താലമെടുത്തു, പനയ്ക്കറ്റോടിലമ്മ നാടുകാണാനിറങ്ങി

ആയിരക്കണക്കിന് ബാലികമാരുടെ താലപ്പൊലിയുടെ അകന്പടിയോടെ പനയ്ക്കറ്റോടില്‍ ദേവി നാടുകാണാനിറങ്ങി. ദേവിയെ ഭക്തര്‍ ഇരുവീഥികളിലും അന്‍പൊലിപ്പറകളോട വരവേറ്റു. ഇന്ന് മദ്ധ്യാഹ്നത്തില്‍ മൂന്നരയോടെ പാണന്റെ ചെണ്ടയുടെ അകന്പടിയോടെ തെങ്ങഴുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണ്ണക്കുമിള ദേവിക്ക് സമര്‍പ്പിച്ചതോടെയാണ് താലപ്പൊലിയെഴുന്നള്ളത്ത് ആരംഭിച്ചത്. കനത്ത ചൂട് വകവയ്ക്കാതെ അനേകം ഭക്തജനങ്ങള്‍ കന്യാരൂപിണിയായ ദേവിയെ കാണാന്‍ കാത്തുനിന്നു. സന്ധ്യയോടെ ഇടിയുടെയും മിന്നലിന്‍റെയും അകന്പടിയോടെ മഴയെത്തി. അന്തരീക്ഷം കനത്തമഴ പെയ്യുമെന്ന് തോന്നിച്ചെങ്കിലും അധികം ബുദ്ധിമുട്ടിക്കാതെ മഴ അകന്നു. വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുളങ്ങരവെളി ദേവീപീഠത്തില്‍ കുമാരി അശ്വതിയുടെ സംഗീതകച്ചേരിയും മഠത്തില്‍ മുക്കില്‍ വാദ്യസംഗീതമേളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്പോള്‍ താലപ്പൊലിയെഴുന്നള്ളത്ത് കുളങ്ങരവെളി ദേവീപീഠത്തില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. പോയവര്‍ഷത്തേക്കാള്‍ താമസിച്ച്. അന്‍പൊലിപ്പറകളുടെ ബാഹുല്യം ഇത്തവണയും പ്രകടമായിരുന്നു.









1 comment:

Midhu said...

നന്ദി സുരേഷ്, 2004 ലെ താലപ്പൊലി എനിക്ക് ഇതുപോലെയായിരുന്നു. പൊങ്കാലദിവസം വൈകിട്ട് എനിക്ക് ജോലിക്ക് ചെന്നൈയിലേക്ക് പോകേണ്ടിവന്നു. ഉത്സവം നഷ്ടമാകുന്നതിന്റെ വേദന അന്ന് മനസ്സിലായി

Footer

Template Information

Template Updates