Thursday, April 22, 2010

ഇന്ന് ഏഴാം ഉത്സവം, ചമയവിളക്ക് ഘോഷയാത്രകള്‍ ആരംഭിച്ചു

മാലിഭാഗം കിഴക്കേക്കര 1528ാം നന്പര്‍ എന്‍.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാംഉത്സവത്തിന്റ പ്രത്യേകത വര്‍ണ്ണശബളമായ ചമയവിളക്ക് ഘോഷയാത്രയാണ്. കിഴക്കേക്കരയില്‍ നിന്നുള്ള ചമയവിളക്ക് ഘോഷയാത്ര 7 മണിക്ക് തേരവിളമുക്കില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. അല്പസമയത്തിനകം അത് ക്ഷേത്രത്തിലെത്തിച്ചേരും. ശിങ്കാരിമേളം, ഫ്ലോട്ട്, ഗജവീരന്മാര്‍, നാദസ്വരം , ഗജവീരന്മാര്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലുള്ള ചമയവിളക്ക് ഘോഷയാത്ര ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രത്തിനു സമീപം പനവിളമുക്കില്‍ വച്ച് ഈ ഘോഷയാത്രയോടൊപ്പം ചേരും. പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഉത്സവദിനങ്ങളില്‍ വച്ച് ഏറ്റവും വലുതും വര്‍ണ്ണശബളമായതുമായ ചമയവിളക്ക് ഘോഷയാത്രയാണ് ഏഴാംഉത്സവദിവസം ക്ഷേത്രത്തിലേക്കെത്തിച്ചേരുന്നത്.

ഇതേസമയം ക്ഷേത്രത്തില്‍ സേവ (നാദസ്വര കച്ചേരി) നടക്കുകയാണ്. നാഞ്ചില്‍ എന്‍.കെ രാമദാസ് നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ആകാശപ്പൂരം ഉണ്ടായിരിക്കുന്നതാണ്. രാത്ര 11.30 മുതല്‍ മെഗാകോമഡി ഷോ ഹരഹരോ ചിരിചിരി അരങ്ങേറും.





No comments:

Footer

Template Information

Template Updates