
ദേവിയുടെ തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇപ്പോള്‍ നടയ്ക്കാവ് പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി കൊല്ലം ആനന്ദവല്ലീശ്വരത്തു നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ നല്‍കാനും തിരുവാഭരണങ്ങള്‍ കണ്ട് വന്ദിക്കുവാനും വന്‍തിരക്കാണ് വീഥിയിലുടനീളം അനുഭവപ്പെടുന്നത്. അതിനാലാണ് ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്താന്‍ വൈകുന്നത്. രാത്ര 10 മണിയോടുകൂടി മാത്രമേ ദേവിക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന നടത്താന്‍ സാധിക്കൂ എന്ന് കരുതുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന അന്തരീക്ഷമാണിപ്പോഴുള്ളത്. അതിനെ വകവയ്ക്കാതെ ധാരാളം ഭക്തജനങ്ങള്‍ ഇരു ചക്രവാഹനങ്ങളിലും കാല്‍ നടയായും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
No comments:
Post a Comment